മലയാളിത്തിളക്കം; റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം
Wednesday, October 4, 2023 7:50 PM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ ഇന്ത്യൻ പുരുഷ ടീമിനു സ്വർണം. 3:01.58 മിനിറ്റിലാണ് ഇന്ത്യൻ ടീം ഓട്ടം പൂർത്തിയാക്കി അഭിമാന നേട്ടം കൈവരിച്ചത്.
മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ എന്നീ മലയാളികളും രാജേഷ് രമേഷും ഉൾപ്പെടുന്ന സഖ്യമാണ് സ്വർണം നേടിയത്.
അതോടൊപ്പം 400 മീറ്റർ റിലേയിൽ ഇന്ത്യൻ വനിതാ ടീം വെള്ളി മെഡൽ കരസ്ഥമാക്കി. നേരത്തെ ജാവലിൻ ത്രോയിൽ ഇന്ത്യ സ്വർണവും വെള്ളിയും നേടിയിരുന്നു. നീരജ് ചോപ്ര സ്വർണവും കിഷോർ ജെന വെള്ളിയും നേടി.