പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ഇ​നി വേ​ണ്ട; നി​ല​പാ​ട് ക​ടു​പ്പി​ച്ച് എ​ഐ​സി​സി
പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ഇ​നി വേ​ണ്ട; നി​ല​പാ​ട് ക​ടു​പ്പി​ച്ച് എ​ഐ​സി​സി
Wednesday, November 30, 2022 6:23 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക വി​രാ​മ​മി​ട്ട് എ​ഐ​സി​സി. പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ വേ​ണ്ട എന്നത് അടക്കമുള്ള പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശം ഇ​രു​നേ​താ​ക്ക​ളും അം​ഗീ​ക​രി​ച്ചു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രുനേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കൈ​കോ​ർ​ത്ത​ത്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര ഡി​സം​ബ​ർ നാ​ലി​ന് രാ​ജ​സ്ഥാ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ഐ​സി​സി മു​ൻ​കൈ​യെ​ടു​ത്ത് ഗെ​ഹ്‌​ലോ​ട്ട്-​പൈ​ല​റ്റ് ഭി​ന്ന​ത​യ്ക്ക് വി​രാ​മ​മി​ട്ട​ത്.


രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞ​ത് പോ​ലെ താ​നും സ​ച്ചി​ന്‍ പൈ​ല​റ്റും കോ​ൺ​ഗ്ര​സി​ന്‍റെ സ്വ​ത്താ​ണെ​ന്നും പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഗെ​ഹ്‌​ലോ​ട്ട് അറിയിച്ചു. ഭാ​ര​ത് ജോ​ഡോ യാ​ത്ര സം​സ്ഥാ​ന​ത്ത് വ​ൻ വി​ജ​യ​മാ​കു​മെ​ന്നും പ​ദ​യാ​ത്ര​യെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ന്നിച്ച് വ​ര​വേ​ല്‍​ക്കു​മെ​ന്നും സ​ച്ചി​ന്‍ പൈ​ല​റ്റും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<