അ​ട്ടി​മ​റി​യി​ല്ല; കം​പ്ലീ​റ്റ് അ​ർ​ജ​ന്‍റീ​നി​യ​ൻ ഷോ
അ​ട്ടി​മ​റി​യി​ല്ല; കം​പ്ലീ​റ്റ് അ​ർ​ജ​ന്‍റീ​നി​യ​ൻ ഷോ
Sunday, December 4, 2022 1:04 PM IST
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് ഓ​സീ​സി​നെ വീ​ഴ്ത്തി​യാ​ണ് അ​ർ​ജ​ന്‍റീ​ന ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യാ​ണ് 35-ാം മി​നി​റ്റി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. മെ​സി​യു​ടെ ആ​ദ്യ കി​ക്ക് ഓ​സ്ട്രേ​ലി​യ​ൻ ഡി​ഫ​ൻ​ഡേ​ഴ്സ് ക്ലി​യ​ർ ചെ​യ്തെ​ങ്കി​ലും ഒ​ടാ​മെ​ൻ​ഡി പ​ന്ത് വീ​ണ്ടും മെ​സിക്ക് പാ​സ് ചെ​യ്തു. ഈ ​ത​വ​ണ മെ​സി​ക്ക് പി​ഴ​ച്ചി​ല്ല. താ​ര​ത്തി​ന്‍റെ ഇ​ടം​കാ​ൽ ഷോ​ട്ട് ഗോ​ളി​യെ​യും മ​റി​ക​ട​ന്ന് ല​ക്ഷ്യം ക​ണ്ടു.


57-ാം മി​നി​റ്റി​ൽ ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ് അ​ർ​ജ​ന്‍റീ​ന​യു​ടെ ലീ​ഡ് വീണ്ടും ഉ​യ​ർ​ത്തി. അ​നാ​യാ​സ ജ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ച് എ​ങ്കി​ലും ഓ​സ്ട്രേ​ലിയ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ നീ​ല​പ്പ​ട​യെ വി​റ​പ്പി​ച്ചു. 77-ാം മി​നി​റ്റി​ൽ ഗോ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ഓ​സീ​സ് സ​മ​നി​ല പി​ടി​ക്കാ​ൻ പോ​രു​തി. എ​ന്നാ​ൽ ഈ ​ശ്ര​മ​ങ്ങ​ൾ അ​ർ​ജ​ന്‍റീ​നി​യ​ൻ പ്ര​തി​രോ​ധ​നി​ര​യും ഗോ​ളി​യും ത​ടു​ത്ത​തോ​ടെ മെ​സി​യും കൂ​ട്ട​രും എ​ട്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം ലോ​ക​ക​പ്പ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ൽ ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<