നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി
Wednesday, January 17, 2018 1:23 PM IST
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ പോലീസ് തയാറാക്കിയ കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. കേസിലെ പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ശ്രമിക്കുകയായിരുന്നുവെന്ന ദിലീപിന്‍റെ വാദം പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റപത്രം എങ്ങനെ ചോർന്നുവെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് കോടതി ജനുവരി 22-ലേക്ക് മാറ്റി. ദൃശ്യങ്ങൾ ദിലീപിന് നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പോലീസ് തീരുമാനം.

ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൻ ഇരയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഇത് പ്രചരിക്കുമെന്നും ഇതിന് അനുവദിക്കരുതെന്നുമാണ് പോലീസിന്‍റെ വാദം. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ പ്രോസിക്യൂഷൻ സമയം ചോദിച്ചതിനാലാണ് കോടതി ഹർജി മാറ്റിവയ്ക്കുകയായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...