മോ​ദി സ​ർ​ക്കാ​ർ വേ​ട്ട​യാ​ടു​ന്നു; ആം​ന​സ്റ്റി ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു
Tuesday, September 29, 2020 12:31 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു.

മോദി സ​ര്‍​ക്കാ​ര്‍ വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് വേ​ട്ട​യാ​ടു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. കേന്ദ്ര സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചെ​ന്നും ഇ​തു കാ​ര​ണം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യെ​ന്നും ആം​ന​സ്റ്റി പ​റ​യു​ന്നു.

ഈ ​മാ​സം ആ​ദ്യ​മാ​ണ് ആം​ന​സ്റ്റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്ത്യ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ സ​ർ​ക്കാ​ർ പൂ​ര്‍​ണ​മാ​യും മ​ര​വി​പ്പി​ച്ച​ത്. ഗ​വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്താ​നും നി​ര്‍​ബ​ന്ധി​ത​രാ​യെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സം​ഘ​ട​ന​യ്ക്കു നി​യ​മ​വി​രു​ദ്ധ​മാ​യി വി​ദേ​ശ ഫ​ണ്ടു​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​തെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.