അമീറുൾ നിരപരാധിയെന്ന് ആളൂർ
Tuesday, December 12, 2017 3:51 AM IST
കൊച്ചി: ഒരു നിരപരാധിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണ് ജിഷ വധക്കേസിൽ അമീറുളിന് ലഭിച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ അഡ്വ.ആളൂർ. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അമീറുളിന് നീതി നിഷേധിക്കപ്പെടുകയായിരുന്നുവെന്നും പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടു മാത്രമാണ് ശിക്ഷാർഹനായതെന്നും ആളൂർ പറഞ്ഞു.

കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരിക്കും പ്രോസിക്യൂഷൻ വാദിക്കുക. അതിനാൽ പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് താൻ വാദിക്കുമെന്നും അഡ്വ. ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...