കോ​ന്നി​യി​ൽ പ​ട്ട​യ​ത്തി​ന് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചു: എ.​കെ.​ശ​ശീ​ന്ദ്ര​ൻ
കോ​ന്നി​യി​ൽ പ​ട്ട​യ​ത്തി​ന് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചു: എ.​കെ.​ശ​ശീ​ന്ദ്ര​ൻ
Thursday, December 8, 2022 3:20 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ന്നി മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന​ഭൂ​മി കൈ​വ​ശം വ​ച്ച് കൃ​ഷി​ചെ​യ്യു​ന്ന 6500 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. 2019ൽ ​ത​ന്നെ അ​പേ​ക്ഷ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ​താ​ണ്.

കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു പി​ന്നി​ൽ രാ​ഷ്‌ട്രീ​യ​മു​ണ്ടെ​ന്ന സം​ശ​യം ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. എ​ന്നാ​ലും അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ ശ്ര​മം ന​ട​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നും ശ​ശീ​ന്ദ്ര​ൻ അറിയിച്ചു. കോ​ന്നി എം​എ​ൽ​എ കെ.​യു.ജ​നീ​ഷ് കു​മാ​റി​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി പറയുകയായിരുന്നു മ​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<