ഛത്തീ​സ്ഗ​ഡി​ൽ‌ 30 കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Monday, February 19, 2018 9:31 PM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ‌ 30 കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു. മു​ഖ്യ​മ​ന്ത്രി ര​മ​ൺ സിം​ഗി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പി​എ​ൻ​ബി ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി നീ​ര​വ് മോ​ദി​യു​ടെ ബി​സി​ന​സ് പ​ങ്കാ​ളി റി​യോ ടി​ന്‍റോ ഗ്രൂ​പ്പി​നെ സം​സ്ഥാ​ന​ത്ത് നി​ക്ഷേ​പം ന​ട​ത്താ​ൻ ക്ഷ​ണി​ച്ച​തി​നെ​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഭ​യി​ൽ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സം മു​ഖ്യ​മ​ന്ത്രി ര​മ​ൺ സിം​ഗി​ന്‍റെ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ ഖ​ന​ന മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ റി​യോ ടി​ന്‍റോ ഗ്രൂ​പ്പി​നെ ക്ഷ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.