ദുബായ് മനുഷ്യക്കടത്ത് കേസ്: ഏഴ് പ്രതികൾക്ക് തടവും പിഴയും ശിക്ഷ
Saturday, February 24, 2018 12:07 PM IST
കൊച്ചി: നെടുന്പാശേരി വിമാനത്താവളം വഴിയുള്ള ദുബായ് മനുഷ്യക്കടത്ത് കേസിലെ കുറ്റക്കാരെന്നു കണ്ടെത്തിയ ഏഴു പ്രതികളിൽ നാല് പ്രതികൾക്ക് പത്ത് വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കെ.വി. സുരേഷ്, ലിസി സോജൻ, സേതുലാൽ എന്നിവർക്കാണ് 10 വർഷം തടവ് ശിക്ഷ ലഭിച്ചത്.

കേസിൽ അഞ്ച് മുതൽ ഏഴ് വരെയുള്ള പ്രതികൾക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ആറു പേരെ വെറുതേ വിടുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനാശാസ്യകേന്ദ്രങ്ങളിലെത്തിക്കുന്നതിനു വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുകയും വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെ മനുഷ്യക്കടത്തു നടത്തുകയും ചെയ്തുവെന്നാണ് ഇവർക്കെതിരേയുള്ള കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.