സൊ​മാ​ലി​യ​യി​ൽ ഇ​ര​ട്ട സ്ഫോ​ട​നം: 18 പേ​ർ മ​രി​ച്ചു
Saturday, February 24, 2018 8:11 AM IST
മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ൽ ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ൽ 18 പേ​ർ മ​രി​ച്ചു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ "വി​ല്ല സൊ​മാ​ലി'​ക്ക് പു​റ​ത്താ​ണ് ഇ​തി​ലൊ​രു സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ള്ള ഡൊ​ർ​ബി​ൻ ഹോ​ട്ട​ലി​ലാ​ണ് ഭീ​ക​ര​ർ ആ​ദ്യം ബോം​ബി​ട്ട​ത്. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വി​ല്ല സൊ​മാ​ലി​ക്ക് സ​മീ​പം സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​ൻ ഭീ​ക​ര​ർ ശ്ര​മി​ച്ചെ​ങ്കി​ലും സൊ​മാ​ലി സു​ര​ക്ഷാ സേ​ന ത​ടു​ത്തു. മൂ​ന്നു ഭീ​ക​ര​രെ സേ​ന വ​ധി​ച്ചു.

ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ഷ​ബാ​ബ് സ്ഫോ​ട​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.