ചെ​​ന്നൈ: ഓ​​സ്ട്രേ​​ലി​​യ അ​​ണ്ട​​ർ 19 ടീ​​മി​​നെ​​തി​​രാ​​യ ച​​തു​​ർ​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ അ​​ണ്ട​​ർ 19നു ​​വേ​​ണ്ടി മ​​ല​​യാ​​ളി താ​​രം മു​​ഹ​​മ്മ​​ദ് ഇ​​നാ​​ന്‍റെ മി​​ന്നും ബൗ​​ളിം​​ഗ്. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ അ​​ണ്ട​​ർ 19 ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 492 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് പു​​റ​​ത്താ​​യ​​ത്.

വി​​ക്ക​​റ്റ് കീ​​പ്പ​​ർ ഹ​​ർ​​വ​​ൻ​​ഷ് പം​​ഗ​​ലി​​യ (117) സെ​​ഞ്ചു​​റി നേ​​ടി. നി​​ത്യ പാ​​ണ്ഡ്യ (71), കാ​​ർ​​ത്തി​​യേ​​ക (71), സോ​​ഹം പ​​ട്‌​വ​​ർ​​ധ​​ൻ (63), നി​​ഖി​​ൽ കു​​മാ​​ർ (61) എ​​ന്നി​​വ​​രും മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു. മു​​ഹ​​മ്മ​​ദ് ഇ​​നാ​​ൻ 38 പ​​ന്തി​​ൽ 26 റ​​ണ്‍​സ് നേ​​ടി.


മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ഓ​​സ്ട്രേ​​ലി​​യ അ​​ണ്ട​​ർ 19 ര​​ണ്ടാം​​ദി​​നം മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 142 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്. അ​​തി​​ൽ ര​​ണ്ടു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത് തൃ​​ശൂ​​ർ സ്വ​​ദേ​​ശി​​യാ​​യ മു​​ഹ​​മ്മ​​ദ് ഇ​​നാ​​നാ​​ണ്.