മാ​​​​ഡ്രി​​​​ഡ്: ഫെ​​​​ഡ​​​​റി​​​​ക്കോ വാ​​​​ൽ​​​​വെ​​​​ർ​​​​ദെ, വി​​​​നീ​​​​ഷ്യ​​​​സ് ജൂ​​​​ണി​​​​യ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ ഗോ​​​​ളു​​​​ക​​​​ളി​​​​ൽ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡി​​​​നു ജ​​​​യം. ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ റ​​​​യ​​​​ൽ 2-0നു ​​​​വി​​​​യ്യാ​​​​റ​​​​യ​​​​ലി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. 14-ാം മി​​​​നി​​​​റ്റി​​​​ൽ ലൂ​​​​ക്ക മോ​​​​ഡ്രി​​​​ച്ച് കോ​​​​ർ​​​​ണ​​​​റി​​​​ൽ​​​​നി​​​​ന്നു ന​​​​ല്കി​​​​യ പാ​​​​സ് ബോ​​​​ക്സി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്നു വാ​​​​ൽ​​​​വെ​​​​ർ​​​​ദെ തൊ​​​​ടു​​​​ത്ത പ​​​​ന്ത് വി​​​​യ്യാ​​​​റ​​​​യ​​​​ൽ താ​​​​ര​​​​ത്തി​​​​ന്‍റെ ദേ​​​​ഹ​​​​ത്ത് ത​​​​ട്ടി വ​​​​ല​​​​യി​​​​ൽ ക​​​​യ​​​​റി. 73-ാം മി​​​​നി​​​​റ്റി​​​​ൽ വി​​​​നീ​​​​ഷ്യ​​​​സ് റ​​​​യ​​​​ലി​​​​ന്‍റെ ജ​​​​യം ഉ​​​​റ​​​​പ്പി​​​​ച്ച് ബോ​​​​ക്സി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്നു പ​​​​ന്ത് വ​​​​ല​​​​യി​​​​ലാ​​​​ക്കി.

പ്ര​​​​തി​​​​രോ​​​​ധ​​​​താ​​​​രം ഡാ​​​​നി ക​​​​ർ​​​​വാ​​​​ഹ​​​​ലി​​​​നു പ​​​​രി​​​​ക്കേ​​​​റ്റ​​​​തു റ​​​​യ​​​​ലി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. വ​​​​ല​​​​തു കാ​​​​ലി​​​​നു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ താ​​​​ര​​​​ത്തെ സ്ട്രെ​​​​ച്ച​​​​റി​​​​ലാ​​​​ണു ക​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച​​​​ത്. പു​​​​റ​​​​ത്തു​​​​വ​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ലി​​​​ഗ്‌​​മെ​​​​ന്‍റി​​​​നാ​​ണു പ​​​​രി​​​​ക്കെ​​​​ന്നും ഇ​​​​തി​​​​നു ശ​​​​സ്ത്ര​​​​ക്രി​​​​യ വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ക​​​​ർ​​​​വാ​​​​ഹ​​​​ലി​​​​ന് ഈ ​​​​സീ​​​​സ​​​​ണി​​​​ൽ ശേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ഷ്ട​​​​മാ​​​​യേ​​​​ക്കും.


ലെവൻ ട്രിക്ക്


റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ ബാ​ഴ്സ​ലോ​ണ 3-0ന് ​അ​ലാ​വ്സി​നെ തോ​ൽ​പ്പി​ച്ചു. ഏ​ഴ്, 22, 32 മി​നി​റ്റു​ക​ളി​ലാ​ണ് ലെ​വ​ൻ​ഡോ​വ്സ്കി​യു​ടെ ഗോ​ളു​ക​ൾ. ഇ​തോ​ടെ ഗോ​ള​ടി​യി​ൽ ഒ​ന്നാ​മ​തു​ള്ള ലെ​വ​ൻ​ഡോ​വ്ക്സി​യു​ടെ ഗോ​ളെ​ണ്ണം 13 എ​ണ്ണ​മാ​യി.

തു​​​​റാ​​​​ം ഹാ​​​​ട്രി​​​​ക്കി​​​​ൽ ഇ​​​​ന്‍റ​​​​ർ

മി​​​​ലാ​​​​ൻ: മാ​​​​ർ​​​​ക​​​​സ് തു​​​​റാ​​​​മി​​​​ന്‍റെ ഹാ​​​​ട്രി​​​​ക്കി​​​​ൽ ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​നു ജ​​​​യം. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സി​​​​രീ എ ​​​​ഫു​​​​ട്ബോ​​​​ളി​​​​ൽ ഇ​​​​ന്‍റ​​​​ർ 3-2ന് ​​​​പ​​​​ത്തു ​​പേ​​​​രു​​​​മാ​​​​യി മ​​​​ത്സ​​​​രം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന ടോ​​​​റി​​​​നോ​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. 25, 25, 60 മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണു തു​​​​റാം വ​​​​ല​​​​കു​​​​ലു​​​​ക്കി​​​​യ​​​​ത്. ജ​​​​യ​​​​ത്തോ​​​​ടെ ഇ​​​​ന്‍റ​​​​ർ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. ടോ​​​​റി​​​​നോ​​​​യ്ക്കാ​​​​യി ഡു​​​​വാ​​​​ൻ സ​​​​പാ​​​​റ്റ (36’), നി​​​​കോ​​​​ള വ്ളാ​​​​സി​​​​ച്ച് (86’) എ​​​​ന്നി​​​​വ​​​​ർ വ​​​​ല​​​​കു​​​​ലു​​​​ക്കി. 20-ാം മി​​​​നി​​​​റ്റി​​​​ലാ​​​​ണു ടോ​​​​റി​​​​നോ​​​​യു​​​​ടെ ഗി​​​​ല്ലേ​​​​ർ​​​​മോ മാ​​​​രി​​​​പാ​​​​ൻ ചു​​​​വ​​​​പ്പു കാ​​​​ർ​​​​ഡ് ക​​​​ണ്ട​​​​ത്. ജ​​​​യ​​​​ത്തോ​​​​ടെ ഇ​​​​ന്‍റ​​​​ർ 14 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.