കൊടിയിറങ്ങി; ഇനി ലോസ് ആഞ്ചലസിൽ
കൊടിയിറങ്ങി; ഇനി ലോസ് ആഞ്ചലസിൽ
Monday, August 12, 2024 12:55 AM IST
പാ​രീ​സി​ൽ​നി​ന്ന് ആ​ൽ​വി​ൻ ടോം ​ക​ല്ലു​പു​ര
പ​ത്തൊ​ന്പ​തു ദി​ന​രാ​ത്ര​ങ്ങ​ളു​ടെ ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു കൊ​ടി​യി​റ​ങ്ങി, നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ണാ​മെ​ന്ന ആ​ശം​സ​യു​മാ​യി. അ​തെ, 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​നു വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം. ജൂ​ലൈ 24ന് ആ​രം​ഭി​ച്ച് ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ രാ​ത്രി 11.30നു ​ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് 33-ാം ഒ​ളി​ന്പി​ക്സി​നു തി​ര​ശീ​ല വീ​ണ​ത്.

പാ​രീ​സി​നു പു​റ​മേ 16 ഫ്ര​ഞ്ച് ന​ഗ​ര​ങ്ങ​ളും ഒ​ളി​ന്പി​ക്സി​നു വേ​ദി​യാ​യി. 32 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 329 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. റെ​ഫ്യൂ​ജി ഒ​ളി​ന്പി​ക് ടീ​മ​ട​ക്കം 206 വ്യ​ത്യ​സ്ത പ​താ​ക​യ്ക്കു കീ​ഴി​ലു​ള്ള​വ​ർ പാ​രീ​സ് ഒ​ളി​ന്പി​ക്സി​നെ​ത്തി. 10,714 താ​ര​ങ്ങ​ളാ​ണ് ഫ്ര​ഞ്ചു മ​ണ്ണി​ൽ ഒ​ളി​ന്പി​ക് മെ​ഡ​ലി​നാ​യി പോ​രാ​ടി​യ​ത്.


ഒ​രു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​യി ആ​റു മെ​ഡ​ലാ​ണ് ഇ​ന്ത്യ​യു​ടെ സ​ന്പാ​ദ്യം. 40 സ്വ​ർ​ണം, 44 വെ​ള്ളി, 42 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 126 മെ​ഡ​ലു​മാ​യി അ​മേ​രി​ക്ക ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി. 40 സ്വ​ർ​ണം, 27 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 91 മെ​ഡ​ലു​മാ​യി ചൈ​ന ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.