ക​​ന്നി സെ​​ഞ്ചു​​റി​​, വി​​ൻ​​ഡീ​​സ് ലീ​​ഡ്
ക​​ന്നി സെ​​ഞ്ചു​​റി​​,  വി​​ൻ​​ഡീ​​സ് ലീ​​ഡ്
Sunday, July 21, 2024 12:27 AM IST
നോ​​ട്ടി​​ങാം: ഇം​​ഗ്ല​​ണ്ടി​​നെതി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ്. ഇം​​ഗ്ല​​ണ്ടി​​നെ 416നു ​​പു​​റ​​ത്താ​​ക്കി​​യ​​ശേ​​ഷം ക്രീ​​സി​​ലെ​​ത്തി​​യ വി​​ൻ​​ഡീ​​സ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 457 റ​​ണ്‍​സ് നേ​​ടി.

41 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡാ​​ണ് വി​​ൻ​​ഡീ​​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇം​​ഗ്ല​​ണ്ട് ചാ​​യ​​യ്ക്കു പി​​രി​​യു​​ന്പോ​​ൾ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 116 റ​​ണ്‍​സ് എ​​ടു​​ത്തു.

39 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 189/3 എ​ന്ന ശ​ക്ത​മാ​യ സ്കോ​റി​ൽ ഇം​ഗ്ല​ണ്ട് എ​ത്തി. ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി ബെ​ൻ ഡ​ക്ക​റ്റ് 92 പ​ന്തി​ൽ 76 റ​ണ്‍​സ് നേ​ടി. ഒ​ല്ലി പോ​പ്പും (67 പ​ന്തി​ൽ 51) തി​ള​ങ്ങി.


കാ​​വെം ഹോ​​ഡ്ജി​​ന്‍റെ ക​​ന്നി സെ​​ഞ്ചു​​റി​​യാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് സ​​മ്മാ​​നി​​ച്ച​​ത്. ഹോ​​ഡ്ജ് 171 പ​​ന്തി​​ൽ 120 റ​​ണ്‍​സ് നേ​​ടി. വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജോ​​ഷ്വ ഡ ​​സി​​ൽ​​വ 82 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. അ​​ലി​​ക്ക് അ​​ത്നാ​​സെ​​യും (82) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി.

ഇം​​ഗ്ല​​ണ്ടി​​നു​​വേ​​ണ്ടി ക്രി​​സ് വോ​​ക്സ് നാ​​ലും ഗ​​സ് അ​​റ്റ്കി​​ൻ​​സ​​ണ്‍, ഷൊ​​യ്ബ് ബ​​ഷീ​​ർ എ​​ന്നി​​വ​​ർ ര​​ണ്ട് വീ​​ത​​വും വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.