ധാം​​ബു​​ള്ള: വ​​നി​​താ ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​നാ​​യി ഇ​​ന്ത്യ ഇ​​ന്നി​​റ​​ങ്ങും. ഗ്രൂ​​പ്പ് എ​​യി​​ൽ യു​​എ​​ഇ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. ജ​​യ​​ത്തോ​​ടെ സെ​​മി ഫൈ​​ന​​ൽ ഉ​​റ​​പ്പി​​ക്കാ​​നാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ന്ന​​ത്.

ഗ്രൂ​​പ്പ് എ​​യി​​ൽ ക​​ളി​​ച്ച ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ ര​​ണ്ട് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഏ​​ഴു വി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ജ​​യം. പാ​​ക്കി​​സ്ഥാ​​ൻ മു​​ന്നോ​​ട്ടു​​വ​​ച്ച 109 റ​​ണ്‍​സ് ല​​ക്ഷ്യം 14.1 ഓ​​വ​​റി​​ൽ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ഇ​​ന്ത്യ മ​​റി​​ക​​ട​​ന്നു. യു​​എ​​ഇ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ നേ​​പ്പാ​​ളി​​നോ​​ട് ആ​​റു വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.


ഇ​​ന്നു ന​​ട​​ക്കു​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ൻ നേ​​പ്പാ​​ളി​​നെ നേ​​രി​​ടും.