സെ​​​​ന്‍റ് ലൂ​​​​സി​​​​യ: ട്വ​​​​ന്‍റി 20 ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് ഗ്രൂ​​​​പ്പ് ബി ​​​​യി​​​​ലെ നി​​​​ർ​​​​ണാ​​​​യ​​​​ക മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സ്കോ​​​​ട്‌ലൻ​​​​ഡി​​​​നെ അ​​​​ഞ്ചു​​​​ വി​​​​ക്ക​​​​റ്റി​​​​നു ത​​​​ക​​​​ർ​​​​ത്ത് ക​​​​രു​​​​ത്ത​​​​രാ​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ ഗ്രൂ​​​​പ്പ് ചാ​​​​ന്പ്യ​​​​ന്മാ​​​​രാ​​​​യി. ഓ​​​​സീ​​​​സി​​​​ന്‍റെ ജ​​​​യ​​​​ത്തോ​​​​ടെ ഇം​​​​ഗ്ല​​​​ണ്ട് ഗ്രൂ​​​​പ്പി​​​​ലെ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യി സൂ​​​​പ്പ​​​​ർ എ​​​​ട്ടി​​​​ലെ​​​​ത്തി.

സ്കോ​​​​ർ സ്കോ​​ട്‌​​ല​​ൻ​​​​ഡ് 20 ഓ​​​​വ​​​​റി​​​​ൽ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 180 റ​​​​ണ്‍​സ്. ഓ​​​​സ്ട്രേ​​​​ലി​​​​യ 19.4 ഓ​​​​വ​​​​റി​​​​ൽ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റി​​​​ന് 186. തോ​​​​ൽ​​​​വി​​​​യോ​​​​ടെ സ്കോ​​​​ട്‌ലൻ​​​​ഡ് സൂ​​​​പ്പ​​​​ർ എ​​​​ട്ട് കാ​​​​ണാ​​​​തെ പു​​​​റ​​​​ത്താ​​​​യി. ഓ​​​​പ്പ​​​​ണ​​​​ർ ട്രാ​​​​വി​​​​സ് ഹെ​​​​ഡും മാ​​​​ർ​​​​ക്ക​​​​സ് സ്റ്റോ​​​​യിനി​​​​സും ന​​​​ട​​​​ത്തി​​​​യ ബാ​​​​റ്റിം​​​​ഗ് പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ ജ​​​​യി​​​​ച്ച​​​​ത്. ര​​​​ണ്ടു സി​​​​ക്സും ഒ​​​​ൻ​​​​പ​​​​ത് ബൗ​​​​ണ്ട​​​​റി​​​​യും ചേ​​​​ർ​​​​ന്ന് 29 പ​​​​ന്തി​​​​ൽ 59 റ​​​​ണ്‍​സാ​​​​ണ് സ്റ്റോ​​​​യി​​​​നി​​​​സ് നേ​​​​ടി​​​​യ​​​​ത്. 49 പ​​​​ന്തി​​​​ൽ നാ​​​​ല് സി​​​​ക്സും അ​​​​ഞ്ച് ബൗ​​​​ണ്ട​​​​റി​​​​യും സ​​​​ഹി​​​​തം 68 റ​​​​ണ്‍​സാ​​​​ണ് ഹെ​​​​ഡ് നേ​​​​ടി​​​​യ​​​​ത്.

ടോ​​​​സ് ന​​​​ഷ്ട​​​​പ്പെ​​​​ട്ട് ആ​​​​ദ്യം ബാ​​​​റ്റ് ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​ന്ന സ്കോ​​​​ട്‌ലൻ​​​​ഡ് ക​​​​രു​​​​ത്ത​​​​രാ​​​​യ ഓ​​​​സീ​​​​സി​​​​നെ​​​​തി​​​​രേ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണു പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. 34 പ​​​​ന്തി​​​​ൽ ആ​​​​റ് സി​​​​ക്സും ര​​​​ണ്ട് ബൗ​​​​ണ്ട​​​​റി​​​​യും സ​​​​ഹി​​​​തം 60 റ​​​​ണ്‍​സ് നേ​​​​ടി​​​​യ ബ്ര​​​​ൻ​​​​ഡ​​​​ൻ മ​​​​ക്ക​​​​ല്ല​​​​ൻ, 23 പ​​​​ന്തി​​​​ൽ മൂ​​​​ന്നു സി​​​​ക്സി​​​​ന്‍റെ​​​​യും ര​​​​ണ്ടു ഫോ​​​​റി​​​​ന്‍റെ​​​​യും അ​​​​ക​​​​ന്പ​​​​ടി​​​​യി​​​​ൽ 35 റ​​​​ണ്‍​സ് നേ​​​​ടി​​​​യ ജോ​​​​ർ​​​​ജ് മു​​​​ൻ​​​​സി, 31 പ​​​​ന്തി​​​​ൽ ഒ​​​​രു ഫോ​​​​റിന്‍റെയും ര​​​​ണ്ടു സി​​​​ക്സി​​​​ന്‍റെ​​​​യും സ​​​​ഹാ​​​​യ​​​​ത്താ​​​​ൽ 42 റ​​​​ണ്‍​സ് നേ​​​​ടി​​​​യ ക്യാ​​​​പ്റ്റ​​​​ൻ റി​​​​ച്ചി ബെ​​​​റിം​​​​ഗ്ട​​​​ണ്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണു സ്കോ​​​​ട്ടി​​​​ഷ് ടീ​​​​മി​​​​നെ മി​​​​ക​​​​ച്ച സ്കോ​​​​റിലെ​​​​ത്തി​​​​ച്ച​​​​ത്.

വി​​​​യ​​​​ർ​​​​ത്തു, പ​​​​ക്ഷേ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യി​​​​ല്ല

മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ച ഓ​​​​സീ​​​​സി​​​​നു ര​​​​ണ്ടാം ഓ​​​​വ​​​​റി​​​​ൽ ഡേ​​​​വി​​​​ഡ് വാ​​​​ർ​​​​ണ​​​​റെ (1) ന​​​​ഷ്ട​​​​മാ​​​​യി. ആ​​​​റോ​​​​വ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​കും മു​​​​ന്പ് മി​​​​ച്ച​​​​ൽ മാ​​​​ർ​​​​ഷും (8) പു​​​​റ​​​​ത്താ​​​​യി. പ​​​​വ​​​​ർ പ്ലേ​​​​യി​​​​ൽ 36 റ​​​​ണ്‍​സ് മാ​​​​ത്ര​​​​മാ​​​​ണ് ഓ​​​​സീ​​​​സ് നേ​​​​ടി​​​​യ​​​​ത്. സ്കോ​​​​ർ 60ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മാ​​​​ക്സ്‌​​വെ​​​​ല്ലും (11) പു​​​​റ​​​​ത്താ​​​​യി. ഇ​​​​തോ​​​​ടെ ഓ​​​​സീ​​​​സ് തോ​​​​ൽ​​​​ക്കു​​​​മെ​​​​ന്നും ഇം​​​​ഗ്ല​​​​ണ്ട് പു​​​​റ​​​​ത്താ​​​​കു​​​​മെ​​​​ന്നും ക​​​​രു​​​​തി. ഒ​​​​ര​​​​റ്റ​​​​ത്ത് വി​​​​ക്ക​​​​റ്റ് വീ​​​​ഴു​​​​ന്പോ​​​​ഴും മ​​​​റു​​​​വ​​​​ശ​​​​ത്ത് ഹെ​​​​ഡ് പി​​​​ടി​​​​ച്ചു​​​​നി​​​​ന്നു.


നാ​​​​ലാം വി​​​​ക്ക​​​​റ്റി​​​​ൽ ഹെ​​​​ഡി​​​​നൊ​​​​പ്പം സ്റ്റോ​​​​യി​​​​നി​​​​സ് ചേ​​​​ർ​​​​ന്ന​​​​തോ​​​​ടെ ഓ​​​​സീ​​​​സ് സ്കോ​​​​റി​​​​നു ജീ​​​​വ​​​​ൻ വ​​​​ച്ചു. 44 പ​​​​ന്തി​​​​ൽ ഇ​​​​രു​​​​വ​​​​രും 80 റ​​​​ണ്‍​സാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. ഹെ​​​​ഡും സ്റ്റോ​​​​യി​​​​നി​​​​സും പു​​​​റ​​​​ത്താ​​​​യ​​​​ശേ​​​​ഷം 14 പ​​​​ന്തി​​​​ൽ 24 റ​​​​ണ്‍​സു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​കാ​​​​തെ നി​​​​ന്ന ടിം ​​​​ഡേ​​​​വി​​​​ഡി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​നമാ​​​​ണ് ഓ​​​​സീ​​​​സിനു ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്.സ്കോ​​ട്‌​​ല​​ൻ​​​​ഡി​​​​നാ​​​​യി മാ​​​​ർ​​​​ക്ക് വാ​​​​ട്ട്, സ​​​​ഫ്യാ​​​​ൻ ഷ​​​​രി​​​​ഫ് എ​​​​ന്നി​​​​വ​​​​ർ ര​​​​ണ്ടും ബ്രാ​​​​ഡ് വീ​​​​ൽ ഒ​​​​രു വി​​​​ക്ക​​​​റ്റു​​​​ം നേ​​​​ടി.

ഇം​​​​ഗ്ല​​​​ണ്ട് ജ​​​​യം

ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ന​​​​മീ​​​​ബി​​​​യ​​​​യെ ഇം​​​​ഗ്ല​​​​ണ്ട് തോ​​​​ല്പി​​​​ച്ചു. ഗ്രൂ​​​​പ്പ് ഘ​​​​ട്ട​​​​ത്തി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് 41 റ​​​​ണ്‍​സി​​​​നു ന​​​​മീ​​​​ബി​​​​യ​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​ഴ ദീ​​​​ർ​​​​ഘ​​​​നേ​​​​രം മ​​​​ത്സ​​​​ര​​ം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ പു​​​​റ​​​​ത്താ​​​​ക​​​​ൽ ഭീ​​​​ഷ​​​​ണി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഇം​​​​ഗ്ല​​​​ണ്ട്. ഒ​​​​ടു​​​​വി​​​​ൽ 11 ഓ​​​​വ​​​​റാ​​​​ക്കി വെ​​​​ട്ടി​​​​ചു​​​​രു​​​​ക്കി​​​​യ മ​​​​ത്സ​​​​രം വീ​​​​ണ്ടും മ​​​​ഴ​​​​യെ​​​​ത്തി​​​​യ​​​​തോ​​​​ടെ 10 ഓ​​​​വ​​​​റാ​​​​ക്കി മാ​​​​റ്റി. ആ​​​​ദ്യം ബാ​​​​റ്റ് ചെ​​​​യ്ത ഇം​​​​ഗ്ല​​​​ണ്ട് പ​​​​ത്തോ​​​​വ​​​​റി​​​​ൽ 122 റ​​​​ണ്‍​സെ​​​​ടു​​​​ത്തു. മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ ന​​​​മീ​​​​ബി​​​​യ​​​​യ്ക്ക് ഡെ​​ക്ക്‌​​വ​​ർ​​​​ത്ത് ലൂ​​​​യി​​​​സ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം 126 റ​​​​ണ്‍​സാ​​​​യി​​​​രു​​​​ന്നു വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം. പ​​​​ത്ത് ഓ​​​​വ​​​​റി​​​​ൽ 84 റ​​​​ണ്‍​സെ​​​​ടു​​​​ക്കാ​​​​നേ ന​​​​മീ​​​​ബി​​​​യ​​​​യ്ക്ക് ക​​ഴി​​ഞ്ഞു​​ള്ളൂ.