ടോറസ് അത്ലറ്റിക്കോ ബി ടീം പരിശീലകൻ
Tuesday, June 11, 2024 11:58 PM IST
മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിന്റെ പരിശീലകനായി സ്പാനിഷ് മുൻ സ്ട്രൈക്കർ ഫെർണാണ്ടോ ടോറസ്.
ലോകകപ്പ് നേടിയ സ്പെയിൻ ടീമിലെ അംഗവും ലിവർപൂൾ, ചെൽസി, എസി മിലാൻ, അത്ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബുകളുടെ താരവുമായിരുന്നു ഫെർണാണ്ടോ ടോറസ്. 2021 മുതൽ 2024 സീസണ് വരെ ടോറസ് അത്ലറ്റിക്കോയുടെ അണ്ടർ 19 ടീം പരിശീലകനായിരുന്നു.
അണ്ടർ 19 ടീമിന്റെ പരിശീലകകാലത്ത് ടീമിനെ രണ്ടു തവണ ലീഗ് ചാന്പ്യൻമാരും ഒരു തവണ കോപ്പ ഡി ക്യാന്പിയോണ്സുമാക്കി. യുവേഫ യൂത്ത് ലീഗിൽ സെമി ഫൈനലിലുമെത്തി. ലൂയിസ് ഗാർസിയ ടെവനെന്റിനു പകരമാണ് ടോറസ് ബി ടീമിന്റെ പരിശീലകനാകുന്നത്.