അ​​ന്പ​​ന്പോ അ​​ന്പ​​യ​​റിംഗ്!
അ​​ന്പ​​ന്പോ അ​​ന്പ​​യ​​റിംഗ്!
Friday, May 24, 2024 4:09 AM IST
അ​​ന്പ​​യ​​റി​​ന്‍റെ തീ​​രു​​മാ​​നം ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സും റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും ത​​മ്മി​​ൽ ന​​ട​​ന്ന പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​ർ പോ​​രാ​​ട്ടം. രാ​​ജ​​സ്ഥാ​​ന്‍റെ ആ​​വേ​​ശ് ഖാ​​ൻ എ​​റി​​ഞ്ഞ 15-ാം ഓ​​വ​​റി​​ന്‍റെ മൂ​​ന്നാം പ​​ന്തി​​ൽ ദി​​നേ​​ശ് കാ​​ർ​​ത്തി​​കി​​ന് എ​​തി​​രേ ശ​​ക്ത​​മാ​​യ എ​​ൽ​​ബി​​ഡ​​ബ്ല്യു അ​​പ്പീ​​ൽ.

അ​​ന്പ​​യ​​ർ കെ.​​എ​​ൻ. അ​​ന​​ന്ത​​പ​​ത്മ​​നാ​​ഭ​​ൻ ഔ​​ട്ട് വി​​ധി​​ച്ചു. എ​​ന്നാ​​ൽ, നോ​​ണ്‍ സ്ട്രൈ​​ക്കി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​ഹി​​പാ​​ൽ ലോ​​മ​​റു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ശേ​​ഷം കാ​​ർ​​ത്തി​​ക് ഡി​​ആ​​ർ​​എ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഡി​​ആ​​ർ​​എ​​സി​​ൽ പ​​ന്ത് ബാ​​റ്റി​​ൽ ഉ​​ര​​സി​​യി​​ല്ലെ​​ന്നും പാ​​ഡി​​ലാ​​ണ് കൊ​​ണ്ടതെ​​ന്നും വ്യ​​ക്ത​​മാ​​യി. എ​​ന്നാ​​ൽ, ബാ​​റ്റ് പാ​​ഡി​​ൽ കൊ​​ള്ളു​​ന്നു​​ണ്ടു​​താ​​നും. അ​​തോ​​ടെ ടി​​വി അ​​ന്പ​​യ​​റാ​​യ അ​​നി​​ൽ ചൗ​​ധ​​രി നോ​​ട്ടൗ​​ട്ട് വി​​ധി​​ച്ചു. ഇ​​തി​​ൽ ക്ഷു​​ഭി​​ത​​നാ​​യ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് ഡ​​യ​​റ​​ക്ട​​ർ ഓ​​ഫ് ക്രി​​ക്ക​​റ്റ് കു​​മാ​​ർ സം​​ഗ​​ക്കാ​​ര നാ​​ലാം അ​​ന്പ​​യ​​റി​​നോ​​ട് ക​​യ​​ർ​​ത്തു.


തൊ​​ട്ടു മു​​ന്നി​​ലെ പ​​ന്തി​​ൽ ര​​ജ​​ത് പാ​​ട്ടി​​ദാ​​റി​​നെ ആ​​വേ​​ശ് മ​​ട​​ക്കി​​യി​​രു​​ന്നു. കാ​​ർ​​ത്തി​​കും ഒൗ​​ട്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ സ്കോ​​ർ 14.3 ഓ​​വ​​രി​​ൽ 122/6 എ​​ന്ന​​താ​​കു​​മാ​​യി​​രു​​ന്നു. രാ​​ജ​​സ്ഥാ​​ന്‍റെ ഇ​​ന്നിം​​ഗ്സി​​ലാ​​ണ് അ​​ന്പ​​യ​​റിം​​ഗി​​ലെ മ​​റ്റൊ​​രു സം​​ഭ​​വം. രാ​​ജ​​സ്ഥാ​​ന്‍റെ ധ്രു​​വ് ജു​​റെ​​ല്ലി​​നെ കാ​​മ​​റോ​​ണ്‍ ഗ്രീ​​ൻ റ​​ണ്ണൗ​​ട്ടാ​​ക്കു​​ന്പോ​​ൾ പ​​ന്ത് വ​​ല​​ത് കൈ​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു എ​​ന്നേ​​യു​​ള്ളൂ. ഇ​​ട​​ത് കൈ​​ത്ത​​ണ്ട​​കൊ​​ണ്ടാ​​യി​​രു​​ന്നു ഗ്രീ​​ൻ വി​​ക്ക​​റ്റ് ഇ​​ള​​ക്കി​​യ​​ത്. ക്രി​​ക്ക​​റ്റ് നി​​യ​​മ​​പ്ര​​കാ​​രം വി​​ക്ക​​റ്റ് തെ​​റി​​പ്പി​​ക്കു​​ന്പോ​​ൾ പ​​ന്ത് കൈ​​വ​​ശം പൂ​​ർ​​ണ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം എ​​ന്നു​​മാ​​ത്ര​​മാ​​ണ്, അ​​ന്പ​​യ​​ർ ഔ​​ട്ട് വി​​ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.