അഞ്ചാം ഓവറിൽ ഡുപ്ലെസി ബോൾട്ടിന്റെ പന്തിൽ റോവ്മാൻ പവലിന്റെ മിന്നും ക്യാച്ചിലൂടെ പുറത്ത്. കാമറോണ്‍ ഗ്രീനും (22 പന്തിൽ 34) ഗ്ലെൻ മാക്സ്വെല്ലും (0) ആർ. അശ്വിനു മുന്നിൽ കീഴടങ്ങി. മാക്സ്വെൽ ഗോൾഡൻ ഡക്കാവുകയായിരുന്നു. രജത് പാട്ടിദാർ (22 പന്തിൽ 34), ദിനേശ് കാർത്തിക് (13 പന്തിൽ 11), മഹിപാൽ ലോമർ (17 പന്തിൽ 32) എന്നിവരെ ആവേശ് ഖാൻ പുറത്താക്കി. 19-ാം ഓവറിലാണ് കാർത്തികിനെയും ലോമറിനെയും ആവേശ് മടക്കിയത്. ആവേശ് ഖാൻ 44 റണ്‍സിന് മൂന്നും ആർ. അശ്വിൻ 19 റണ്‍സിന് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
കോഹ്ലി 8000 ഐപിഎല്ലിൽ 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന ചരിത്രം കോഹ്ലി കുറിച്ചു. രാജസ്ഥാനെതിരേ 29 റണ്‍സ് പിന്നിട്ടതോടെയായിരുന്നു ഇത്. ഐപിഎല്ലിൽ 7000 റണ്‍സ് കടക്കാൻ മറ്റൊരു താരത്തിനും ഇതുവരെ സാധിച്ചിട്ടില്ല. കോഹ്ലിയെ പുറത്താക്കിയതോടെ രാജസ്ഥാൻ റോയൽസിനുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന നേട്ടം യുസ്വേന്ദ്ര ചഹലും (66) സ്വന്തമാക്കി.