ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് ആ​റ് വി​ക്ക​റ്റ് ജ​യം
ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് ആ​റ് വി​ക്ക​റ്റ് ജ​യം
Saturday, April 13, 2024 1:18 AM IST
ല​ക്നോ: ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നു മു​ന്നി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സ് ക​റ​ങ്ങി വീ​ണു. ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ല​ക്നോ​യ്ക്കെ​തി​രേ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് ആ​റ് വി​ക്ക​റ്റ് ജ​യം. 2024 സീ​സ​ണി​ൽ ഡ​ൽ​ഹി​യു​ടെ ര​ണ്ടാം ജ​യ​മാ​ണ്.

സ്കോ​ർ: ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സ് 167/7 (20). ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് 170/4 (18.1). 168 റ​ൺ​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്കു വേ​ണ്ടി ജേ​ക്ക് ഫ്രേ​സ​ർ മ​ക്ഗു​ർ​ക്ക് 35 പ​ന്തി​ൽ 55 റ​ൺ​സ് നേ​ടി. ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്ത് (24 പ​ന്തി​ൽ 44), പൃ​ഥി ഷാ (22 ​പ​ന്തി​ൽ 32) എ​ന്നി​വ​രും ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നു വേ​ണ്ടി തി​ള​ങ്ങി.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്ക് മ​ങ്ങ​ലേ​റ്റു. 13 പ​ന്തി​ൽ 19 റ​ണ്‍​സ് നേ​ടി​യ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​നെ ഖ​ലീ​ൽ അ​ഹ​മ്മ​ദ് വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി പു​റ​ത്താ​ക്കി. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ഇ​ന്നിം​ഗ്സി​ലും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നു (3) ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സി​നു (8) പി​ന്നാ​ലെ നി​ക്കോ​ളാ​സ് പു​രാ​നെ (0) ഗോ​ൾ​ഡ​ൻ ഡ​ക്കാ​ക്കി കു​ൽ​ദീ​പ് യാ​ദ​ത് ല​ക്നോ​യെ ക​റ​ക്കി വീ​ഴ്ത്തി.

ഒ​ര​റ്റ​ത്ത് പൊ​രു​തി​നി​ന്ന കെ.​എ​ൽ. രാ​ഹു​ലി​നെ​യും (22 പ​ന്തി​ൽ 39) കു​ൽ​ദീ​പ് മ​ട​ക്കി. എ​ന്നാ​ൽ, ആ​യു​ഷ് ബ​ഡോ​ണി​യു​ടെ (35 പ​ന്തി​ൽ 55 നോ​ട്ടൗ​ട്ട്) അ​ർ​ധ​സെ​ഞ്ചു​റി ല​ക്നോ​യെ 20 ഓ​വ​റി​ൽ 167/7 എ​ന്ന സ്കോ​റി​ൽ എ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.