ഈ സീസണിലെ പ്രകടനം റിയാൻ പരാഗ്, ക്യാപ്റ്റൻ സഞ്ജു സാംസണ് എന്നിവരാണ് രാജസ്ഥാൻ റോയൽസിനുവേണ്ടി ഇതുവരെ സ്ഥിരതയാർന്ന പ്രകടനം നടത്തിയ ബാറ്റർമാർ.
നാല് മത്സരങ്ങളിൽനിന്ന് പരാഗ് 185 റണ്‍സ് നേടിയപ്പോൾ സഞ്ജു 178 റണ്‍സ് സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ സെഞ്ചുറി നേടി ബാറ്റിംഗ് ഫോം ജോസ് ബട്ലർ വീണ്ടെടുത്തതും രാജസ്ഥാന് ആശ്വാസമാണ്.
മറുവശത്ത് ഗുജറാത്ത് ടൈറ്റൻസിന്റെ ടോപ് സ്കോറർമാർ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ്. സായ് സുദർശൻ അഞ്ച് മത്സരങ്ങളിൽ 191ഉം ശുഭ്മാൻ ഗിൽ 183ഉം റണ്‍സ് നേടിയിട്ടുണ്ട്.
വിക്കറ്റ് വേട്ടയിൽ രാജസ്ഥാൻ നിരയിൽ ഒന്നാമതുള്ളത് സ്പിന്നർ യുസ്വേന്ദ്ര ചാഹലാണ്, നാല് മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റ്. അഞ്ച് മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റ് നേടിയ പേസർ മോഹിത് ശർമയാണ് ഗുജറാത്ത് നിരയിൽ ഒന്നാമൻ.