ല​ക്നോ: ഐ​പി​എ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രേ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നു 33 റ​ണ്‍​സ് ജ​യം. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ല​ക്നോ 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 163 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 18.5 ഓ​വ​റി​ൽ ടൈ​റ്റ​ൻ​സ് 130ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. 3.5 ഓ​വ​റി​ൽ 30 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ യാ​ഷ് താ​ക്കൂ​ർ ആ​ണ് ടൈ​റ്റ​ൻ​സി​നെ ത​ക​ർ​ത്ത​ത്. കൃ​ണാ​ൽ പാ​ണ്ഡ്യ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി.

43 പ​ന്തി​ൽ 58 റ​ണ്‍​സ് നേ​ടി​യ മാ​ർ​ക​സ് സ്റ്റോ​യി​ൻ​സാ​ണ് ല​ക്നോ​യു​ടെ ടോ​പ് സ്കോ​റ​ർ. 31 പ​ന്തി​ൽ 33 റ​ണ്‍​സു​മാ​യി രാ​ഹു​ൽ പു​റ​ത്താ​യ​ശേ​ഷം വൈ​കാ​തെ ത​ന്നെ സ്റ്റോ​യി​ൻ​സി​നെ​യും ന​ഷ്ട​മാ​യി. നി​ക്കോ​ള​സ് പു​രാ​നും (22 പ​ന്തി​ൽ 32 നോ​ട്ടൗ​ട്ട്), ആ​യു​ഷ് ബ​ദോ​നി​യും (11 പ​ന്തി​ൽ 20) ല​ക​്നോ​യെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്.


ടൈ​റ്റ​ൻ​സി​നാ​യി ഉ​മേ​ഷ് യാ​ദ​വും ദ​ർ​ശ​ൻ ന​ൽ​ക​ൻ​ഡേ​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മി​ക​ച്ച തു​ട​ക്ക​മാ​ണ് ടൈ​റ്റ​ൻ​സ് ഇ​ട്ട​ത്. സാ​യി സു​ദ​ർ​ശ​ൻ-​ശു​ഭ്മാ​ൻ ഗി​ൽ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 54 റ​ണ്‍​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പി​രി​ഞ്ഞ​ത്. 19 റ​ണ്‍​സ് നേ​ടി​യ ഗി​ല്ലി​നെ യാ​ഷ് താ​ക്കൂ​ർ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ കെ​യ്ൻ വി​ല്യം​സ​ണും പു​റ​ത്താ​യി. വൈ​കാ​തെ ത​ന്നെ സാ​യി സു​ദ​ർ​ശ​നും (23 പ​ന്തി​ൽ 31) പു​റ​ത്താ​യ​തോ​ടെ ടൈ​റ്റ​ൻ​സ് ത​ക​ർ​ന്നു. പി​ന്നീ​ടു​ള്ള വി​ക്ക​റ്റ് വീ​ഴ്ച​ക​ൾ പെ​ട്ടെ​ന്നാ​യി​രു​ന്നു. രാ​ഹു​ൽ തെ​വാ​ട്യ (25 പ​ന്തി​ൽ 30) പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും തോ​ൽ​വി ഒ​ഴി​വാ​ക്കാ​നാ​യി​ല്ല.