കാലിക്കട്ട് ഹീറോസ്
Sunday, March 3, 2024 1:47 AM IST
ചെന്നൈ: പ്രൈം വോളിബോൾ രണ്ടാം സീസണിൽ നാലാം ജയം സ്വന്തമാക്കി കാലിക്കട്ട് ഹീറോസ്. ഹൈദരാബാദ് ബ്ലാക്ക്ഹോക്ക്സിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കാലിക്കട്ട് കീഴടക്കി.
ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തും കാലിക്കട്ട് എത്തി. 15-13, 18-16, 16-14നായിരുന്നു ഹീറോസിന്റെ ജയം. ചിരാഗ് യാദവാണ് കളിയിലെ താരം.
അഞ്ച് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റാണ് കാലിക്കട്ട് ഹീറോസിന്. അഹമ്മദാബാദ് ഡിഫെൻഡേഴ്സ്, മുംബൈ മിറ്റിയോഴ്സ് ടീമുകൾക്കും എട്ട് പോയിന്റ് വീതമുണ്ട്. എന്നാൽ, സെറ്റ്, പോയിന്റ് ഡിഫറൻസ് എന്നീ മികവിലാണ് കാലിക്കട്ട് ഹീറോസ് ടേബിളിന്റെ തലപ്പത്തുള്ളത്.
കാലിക്കട്ടിന്റെ അടുത്ത മത്സരം ചൊവ്വാഴ്ച ബംഗളൂരു ടോർപിഡോസിന് എതിരേയാണ്.