ആ​​ഭ്യ​​ന്ത​​ര വ​​നി​​താ റെ​​ഡ് ബോ​​ൾ
ആ​​ഭ്യ​​ന്ത​​ര വ​​നി​​താ റെ​​ഡ് ബോ​​ൾ
Friday, March 1, 2024 11:31 PM IST
മും​​ബൈ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് മോ​​ഡ​​ലി​​ൽ വ​​നി​​ത​​ക​​ൾ​​ക്കും റെ​​ഡ് ബോ​​ൾ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ടം പ്ര​​ഖ്യാ​​പി​​ച്ച് ബി​​സി​​സി​​ഐ.

മാ​​ർ​​ച്ച് 29 മു​​ത​​ൽ വ​​നി​​താ റെ​​ഡ് ബോ​​ൾ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റ് അ​​ര​​ങ്ങേ​​റും. പൂ​​ന​​യി​​ലാ​​യി​​രി​​ക്കും എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും. ആ​​റ് സോ​​ണു​​ക​​ളെ​​യും പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ഓ​​രോ ടീം ​​വീ​​തം ​​മ​​ത്സ​​ര രം​​ഗ​​ത്തു​​ണ്ടാ​​കും.


മാ​​ർ​​ച്ച് 29ന് ​​ര​​ണ്ട് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ങ്ങ​​ളും ഏ​​പ്രി​​ൽ അ​​ഞ്ചി​​ന് സെ​​മി​​യും ഒ​​ന്പ​​തി​​ന് ഫൈ​​ന​​ലും അ​​ര​​ങ്ങേ​​റും. നേ​​രി​​ട്ട് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന ര​​ണ്ട് ടീ​​മു​​ക​​ൾ ഏ​​തെ​​ല്ലാ​​മെ​​ന്ന് ബിസിസിഐ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.