ബും​റ റിട്ടേൺസ്
ബും​റ  റിട്ടേൺസ്
Friday, March 1, 2024 12:19 AM IST
ധ​​​​രം​​​​ശാ​​​​ല: ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ഞ്ചാം ക്രി​​​​ക്ക​​​​റ്റ് ടെ​​​​സ്റ്റി​​​​നു​​​​ള്ള 16 അം​​​​ഗ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​നെ ബി​​സി​​സി​​ഐ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പ​​​​രി​​​​ക്കി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ൽ ക​​​​ളി​​​​ക്കി​​​​ല്ല.

നാ​​​​ലാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വി​​​​ശ്ര​​​​മം അ​​​​നു​​​​വ​​​​ദി​​​​ച്ച പേ​​സ​​ർ ജ​​​​സ്പ്രീ​​​​ത് ബും​​​​റ ടീ​​​​മി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചെ​​​​ത്തി. അ​​​​തേ​​​​സ​​​​മ​​​​യം, ര​​​​ഞ്ജി ട്രോ​​​​ഫി മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​യി ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ വാ​​​​ഷിം​​ഗ്ട​​​​ണ്‍ സു​​​​ന്ദ​​​​റി​​​​നെ റി​​ലീ​​സ് ചെ​​യ്തു. മും​​​​ബൈ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ര​​ഞ്ജി സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ടി​​​​നു​​​​വേ​​​​ണ്ടി സു​​​​ന്ദ​​​​ർ ക​​​​ളി​​​​ക്കും.

പ​​​​ര​​​​ന്പ​​​​ര 3-1ന് ​​​​ഇ​​​​ന്ത്യ ഉറപ്പാക്കി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ടീം ​​​​ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. നാ​​​​ലാം മ​​​​ത്സ​​​​രം ന​​​​ഷ്ട​​​​മാ​​​​യെ​​​​ങ്കി​​​​ലും മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 13.64 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 17 വി​​​​ക്ക​​​​റ്റു​​​​മാ​​​​യി മു​​​​ന്നി​​​​ൽ​​​​നി​​​​ന്നു ന​​​​യി​​​​ക്കു​​​​ന്ന ബും​​​​റ​​​​യു​​​​ടെ വ​​​​ര​​​​വ് ഇം​​​​ഗ്ലീ​​​​ഷ് ബാ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് വെ​​​​ല്ലു​​​​വി​​ളി​​​​യാ​​​​കും.


കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ലി​​​​നെ ല​​​​ണ്ട​​​​നി​​​​ൽ വി​​​​ദഗ്ധ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി അ​​​​യ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മാ​​​​ർ​​​​ച്ച് 22ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഐ​​​​പി​​​​എ​​​​ൽ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ അ​​​​ദേ​​​​ഹ​​​​ത്തി​​​​നു ന​​​​ഷ്ട​​​​മാ​​​​കു​​​​മെ​​​​ന്നും ബി​​​​സി​​​​സി​​​​ഐ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. മാ​​​​ർ​​​​ച്ച് ഏ​​​​ഴി​​​​ന് ധ​​​​രം​​​​ശാ​​​​ല​​​​യി​​​​ലാ​​​​ണ് അ​​​​ഞ്ചാം ടെ​​​​സ്റ്റ്.

ഇ​​​​ന്ത്യ​​​​ൻ ടീം: ​​​​രോ​​​​ഹി​​​​ത് ശ​​​​ർ​​മ (ക്യാ​​​​പ്റ്റ​​​​ൻ), ജ​​​​സ്പ്രീ​​​​ത് ബും​​​​റ (വൈ​​​​സ് ക്യാ​​​​പ്റ്റ​​​​ൻ), യ​​ശ​​സ്വി ജ​​​​യ്സ്വാ​​​​ൾ, ശു​​​​ഭ്മാ​​​​ൻ ഗി​​​​ൽ, ര​​​​ജ​​​​ത് പാ​​ട്ടി​​​​ദാ​​​​ർ, സ​​​​ർ​​​​ഫ​​​​റാ​​​​സ് ഖാ​​​​ൻ, ധ്രു​​​​വ് ജു​​​​റെ​​​​ൽ (വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ), കെ.​​​​എ​​​​സ്. ഭ​​​​ര​​​​ത് (വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ), ദേ​​​​വ്ദ​​​​ത്ത് പ​​​​ടി​​​​ക്ക​​​​ൽ, ആ​​​​ർ. അ​​​​ശ്വി​​​​ൻ, ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, അ​​​​ക്സ​​​​ർ പ​​​​ട്ടേ​​​​ൽ, കു​​​​ൽ​​​​ദീ​​​​പ് യാ​​​​ദ​​​​വ്, മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജ്, മു​​​​കേ​​​​ഷ് കു​​​​മാ​​​​ർ, ആ​​​​കാ​​​​ശ് ദീ​​​​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.