വി​​ജ​​യ് ഹ​​സാ​​രെ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ഗ്രൂ​​പ്പ് എ​​യി​​ൽ ഒ​​ന്നാ​​മ​​നാ​​യ കേ​​ര​​ളം ര​​ണ്ടാ​​മ​​ത്
വി​​ജ​​യ് ഹ​​സാ​​രെ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ഗ്രൂ​​പ്പ് എ​​യി​​ൽ ഒ​​ന്നാ​​മ​​നാ​​യ കേ​​ര​​ളം ര​​ണ്ടാ​​മ​​ത്
Thursday, December 7, 2023 1:00 AM IST
രാ​​ജ്കോ​​ട്ട്: 2023 സീ​​സ​​ണ്‍ വി​​ജ​​യ് ഹ​​സാ​​രെ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ഗ്രൂ​​പ്പ് എ​​യി​​ൽ കേ​​ര​​ള​​വും മും​​ബൈ​​യും 20 പോ​​യി​​ന്‍റു​​മാ​​യി തു​​ല്യ​​ത പാ​​ലി​​ച്ചു.

നെ​​റ്റ് റ​​ണ്‍​റേ​​റ്റി​​ൽ കേ​​ര​​ള​​ത്തി​​നാ​​യി​​രു​​ന്നു മു​​ൻ​​തൂ​​ക്കം. എ​​ന്നാ​​ൽ, വി​​ജ​​യ് ഹ​​സാ​​രെ​​യി​​ൽ നെ​​റ്റ് റ​​ണ്‍​റേ​​റ്റി​​നു പ​​ക​​രം നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ട ഫ​​ല​​മാ​​ണ് നോ​​ക്കു​​ക എ​​ന്ന​​തി​​നാ​​ൽ ഒ​​ന്നാ​​മ​​നാ​​യ കേ​​ര​​ളം ര​​ണ്ടാ​​മ​​തും ര​​ണ്ടാ​​മ​​നാ​​യ മും​​ബൈ ഒ​​ന്നാ​​മ​​തു​​മാ​​യി.

ലീ​​ഗ് റൗ​​ണ്ടി​​ൽ മും​​ബൈ എ​​ട്ട് വി​​ക്ക​​റ്റി​​ന് കേ​​ര​​ള​​ത്തെ തോ​​ൽ​​പ്പി​​ച്ചി​​രു​​ന്നു. അ​​തോ​​ടെ മും​​ബൈ നേ​​രി​​ട്ട് ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​പ്പോ​​ൾ കേ​​ര​​ളം പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് പ​​തി​​ച്ചു. ക്വാ​​ർ​​ട്ട​​റി​​ൽ ത​​മി​​ഴ്നാ​​ടാ​​ണ് മും​​ബൈ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ. ഗ്രൂ​​പ്പ് ഇ ​​ചാ​​ന്പ്യ​ന്മാ​​രാ​​ണ് ത​​മി​​ഴ്നാ​​ട്.


പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ മ​​ഹാ​​രാ​​ഷ്‌​ട്ര​​യാ​​ണ്. ഗ്രൂ​​പ്പ് ബി​​യി​​ൽ വി​​ദ​​ർ​​ഭ​​യ്ക്ക് പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു മ​​ഹാ​​രാ​​ഷ്‌​ട്ര ​ഫി​​നി​​ഷ് ചെ​​യ്ത​​ത്. ബം​​ഗാ​​ളും ഗു​​ജ​​റാ​​ത്തും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു പ്രീ ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ടം. ഗു​​ജ​​റാ​​ത്ത് ഗ്രൂ​​പ്പ് ഡി​​യി​​ലും ബം​​ഗാ​​ൾ ഗ്രൂ​​പ്പ് ഇ​​യി​​ലും ര​​ണ്ടാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. പ്രീ ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ ശ​​നി​​യാ​​ഴ്ച അ​​ര​​ങ്ങേ​​റും.

അ​​ടു​​ത്ത തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ. 13, 14 തീ​​യ​​തി​​ക​​ളി​​ൽ സെ​​മി​​യും 16ന് ​​ഫൈ​​ന​​ലും അ​​ര​​ങ്ങേ​​റും. രാ​​ജ്കോ​​ട്ടി​​ലാ​​ണ് വി​​ജ​​യ് ഹ​​സാ​​രെ നോ​​ക്കൗ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.