കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ഗെ​​​യിം​​​സി​​​ലെ സീ​​​നി​​​യ​​​ര്‍ ബേ​​​സ്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ആ​​​ണ്‍, പെ​​​ണ്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ മ​​​ല​​​പ്പു​​​റം കി​​​രീ​​​ടം നേ​​​ടി.

ആ​​​ണ്‍വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളും പെ​​​ണ്‍വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ട്ട​​​യം, തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​ക​​​ളും യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടി. ര​​​ണ്ടു സ്വ​​​ര്‍​ണ​​​മ​​​ട​​​ക്കം 20 പോ​​​യി​​​ന്‍റാ​​​ണ് ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി മ​​​ല​​​പ്പു​​​റം നേ​​​ടി​​​യ​​​ത്.


ടേ​​​ബി​​​ള്‍ ടെ​​​ന്നീ​​​സി​​​ല്‍ സ​​​ബ് ജൂ​​​ണി​​​യ​​​ര്‍ ആ​​​ണ്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലും പെ​​​ണ്‍വി​​​ഭാ​​​ഗ​​​ത്തി​​​ലും തൃ​​​ശൂ​​​ര്‍ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി. ആ​​​ണ്‍​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ണ്ണൂ​​​ര്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടീ​​മു​​ക​​ൾ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടി. ആ​​​ല​​​പ്പു​​​ഴ, ക​​​ണ്ണൂ​​​ര്‍ ടീ​​​മു​​​ക​​​ളാ​​​ണ് പെ​​​ണ്‍​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​ത്.