ലോ​​ക ക്ല​​ബ് വോ​​ളി
ലോ​​ക ക്ല​​ബ് വോ​​ളി
Wednesday, December 6, 2023 1:53 AM IST
ബം​​ഗ​​ളൂ​​രു: എ​​ഫ്ഐ​​വി​​ബി (രാ​​ജ്യാ​​ന്ത​​ര വോ​​ളി​​ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ) ലോ​​ക ക്ല​​ബ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്നു തു​​ട​​ക്കം. ബം​​ഗ​​ളൂ​​രു​​വി​​ലെ കോ​​റ​​മം​​ഗ​​ല ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​മാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ വേ​​ദി.

തു​​ർ​​ക്കി​​യി​​ൽ​​നി​​ന്നു​​ള്ള ഹ​​ൽ​​ക്ബാ​​ങ്ക് സ്പോ​​ർ കു​​ളൂ​​ബൂ x ജാ​​പ്പ​​നീ​​സ് ക്ല​​ബ് സ​​ണ്‍​ടോ​​റി സ​​ണ്‍​ബേ​​ഡ്സ് പോ​​രാ​​ട്ട​​ത്തോ​​ടെ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ് തു​​ട​​ങ്ങു​​ക. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് ഈ ​​മ​​ത്സ​​രം.

ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 2023 പ്രൈം ​​വോ​​ളി​​ബോ​​ൾ ചാ​​ന്പ്യന്മാ​​രാ​​യ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഡി​​ഫെ​​ൻ​​ഡേ​​ഴ്സ് ക​​ള​​ത്തി​​ലു​​ണ്ട്. രാ​​ത്രി 8.30ന് ​​ന​​ട​​ക്കു​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഡി​​ഫെ​​ൻ​​ഡേ​​ഴ്സ് ബ്ര​​സീ​​ലി​​ൽ​​നി​​ന്നു​​ള്ള ഇ​​താം​​ബേ മി​​നാ​​സ് ക്ല​​ബ്ബു​​മാ​​യി കൊ​​ന്പു​​കോ​​ർ​​ക്കും.


മൂ​​ന്ന് ടീം ​​വീ​​ത​​മു​​ള്ള ര​​ണ്ട് പൂ​​ളു​​ക​​ളി​​ലാ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. ലോ​​ക ക്ല​​ബ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ 19-ാം എ​​ഡി​​ഷ​​ൻ ഫൈ​​ന​​ൽ 10ന് ​​ന​​ട​​ക്കും. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് വോ​​ളി​​ബോ​​ൾ ക്ല​​ബ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്ത്യ വേ​​ദി​​യാ​​കു​​ന്ന​​ത്.

ബ്ര​​സീ​​ലി​​ൽ​​നി​​ന്നു​​ള്ള ഇ​​താം​​ബേ മി​​നാ​​സ് ക്ല​​ബ്, ഇ​​റ്റ​​ലി​​യി​​ൽ​​നി​​ന്നു​​ള്ള സ​​ർ സ​​ഫേ​​റ്റി കൊ​​നാ​​ഡ് പെ​​റു​​ഗി​​യ ടീ​​മു​​ക​​ളാ​​ണ് പൂ​​ൾ എ​​യി​​ൽ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഡി​​ഫെ​​ൻ​​ഡേ​​ഴ്സി​​ന് ഒ​​പ്പ​​മു​​ള്ള​​ത്.

തു​​ർ​​ക്കി​​യി​​ൽ​​നി​​ന്നു​​ള്ള ഹ​​ൽ​​ക്ബാ​​ങ്ക് സ്പോ​​ർ കു​​ളൂ​​ബൂ, ബ്ര​​സീ​​ൽ ക്ല​​ബ് സ​​ഡ ക്രു​​സീ​​റൊ വോ​​ളി, ജാ​​പ്പ​​നീ​​സ് ക്ല​​ബ് സ​​ണ്‍​ടോ​​റി സ​​ണ്‍​ബേ​​ഡ്സ് എ​​ന്നീ ടീ​​മു​​ക​​ളാ​​ണ് പൂ​​ൾ ബി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.