മാ​​ർ​​ക്രം, ബൗ​​മ ക്യാ​​പ്റ്റ​ന്മാ​​ർ
മാ​​ർ​​ക്രം, ബൗ​​മ ക്യാ​​പ്റ്റ​ന്മാ​​ർ
Tuesday, December 5, 2023 12:59 AM IST
ജൊ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ടെ​​സ്റ്റി​​ൽ തെം​​ബ ബൗ​​മ​​യും ഏ​​ക​​ദി​​നം, ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​ക​​ളി​​ൽ എ​​യ്ഡ​​ൻ മാ​​ർ​​ക്ര​​വു​​മാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്യാ​​പ്റ്റ​ന്മാ​​ർ. 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ ന​​യി​​ച്ച​​ത് ബൗ​​മ​​യാ​​യി​​രു​​ന്നു.

ലോ​​ക​​ക​​പ്പി​​ൽ ഫോം ​​ക​​ണ്ടെ​​ത്താ​​ൻ വി​​ഷ​​മി​​ച്ച ബൗ​​മ​​യു​​ടെ പ​​രി​​മി​​ത ഓ​​വ​​ർ ക​​രി​​യ​​ർ അ​​വ​​സാ​​നി​​ച്ച​​താ​​യു​​ള്ള സൂ​​ച​​ന​​യാ​​ണ് ഈ ​​ടീം പ്ര​​ഖ്യാ​​പ​​നം എ​​ന്നാ​​ണ് നി​​രീ​​ക്ഷ​​ണം. ബൗ​​മ​​യ്ക്കും ക​​ഗി​​സൊ റ​​ബാ​​ഡ​​യ്ക്കും ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ൽ വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​താ​​യാ​​ണ് ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണം.


ജെ​​റാ​​ൾ​​ഡ് ഗോ​​റ്റ്സെ, മാ​​ർ​​ക്കൊ യാ​​ൻ​​സ​​ണ്‍, ലു​​ൻ​​ഗി എ​​ൻ​​ഗി​​ഡി എ​​ന്നി​​വ​​ർ മൂ​​ന്നാം ട്വ​​ന്‍റി-20​​യി​​ലും ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലും ഇ​​ല്ല. ടെ​​സ്റ്റി​​നു മു​​ന്പ് വി​​ശ്ര​​മം ല​​ഭി​​ക്കേ​​ണ്ട​​തി​​നാ​​ണി​​ത്. ഓ​​ൾ റൗ​​ണ്ട​​ർ മി​​ഹ്‌​ലാ​​ലി എം​​പോം​​ഗ് വാ​​ന, ബാ​​റ്റ​​ർ ഡേ​​വി​​ഡ് ബേ​​ഡിം​​ഗ്ഹാം, ഫാ​​സ്റ്റ് ബൗ​​ള​​ർ ന​​ന്ദ്രെ ബ​​ർ​​ജ​​ർ, ടെ​​സ്റ്റ് ബാ​​റ്റ​​ർ ട്രി​​സ്റ്റ​​ൻ സ്റ്റ​​ബ്സ് എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ലെ പു​​തു​​മു​​ഖ​​ങ്ങ​​ൾ.

10ന് ​​ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20​​യോ​​ടെ​​യാ​​ണ് ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ആ​​രം​​ഭി​​ക്കു​​ക. മൂ​​ന്ന് വീ​​തം ട്വ​​ന്‍റി-20, ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ളും ര​​ണ്ട് ടെ​​സ്റ്റു​​മാ​​ണ് പ​​ര​​ന്പ​​ര​​യി​​ലു​​ള്ള​​ത്. 17, 19, 21 തീ​​യ​​തി​​ക​​ളി​​ലാ​​ണ് ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.