ജോ​​ക്കോ​​ ക്വാ​​ർ​​ട്ട​​റി​​ൽ
ജോ​​ക്കോ​​ ക്വാ​​ർ​​ട്ട​​റി​​ൽ
Sunday, June 4, 2023 11:31 PM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ. പെ​​റു​​വി​​ന്‍റെ ഹ്വാ​​ൻ പാ​​ബ്ലൊ വ​​രി​​യ്യ​​സി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് അ​​വ​​സാ​​ന എ​​ട്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. മൂ​​ന്നാം സീ​​ഡാ​​യ ജോ​​ക്കോ​​വി​​ച്ചി​​നു വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്താ​​ൻ പെ​​റു താ​​ര​​ത്തി​​നു സാ​​ധി​​ച്ചി​​ല്ല. സ്കോ​ർ: 6-3, 6-2, 6-2.

റ​​ഷ്യ​​യു​​ടെ ക​​രെ​​ണ്‍ ഖാ​​ച്ച​​നോ​​വും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഇ​​റ്റ​​ലി​​യു​​ടെ ലോ​​റെ​​ൻ​​സൊ സൊ​​നെ​​ഗൊ​​യെ നാ​​ല് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഖാ​​ച​​നോ​​വ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. സ്കോ​​ർ: 1-6, 6-4, 7-6 (9-7), 6-1. ക്വാ​ർ​ട്ട​റി​ൽ ഖാ​ച​നോ​വാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ റ​​ഷ്യ​​യു​​ടെ അ​​ന​​സ്ത​​സ്യ പ​​വ്‌​ല്യു​​ചെ​​ങ്കോ​​വ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. 28-ാം സീ​​ഡാ​​യ ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ എ​​ലി​​സ് മെ​​ർ​​ട്ടി​​നെ​​സി​​നെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് റ​​ഷ്യ​​ൻ താ​​രം ക്വാ​​ർ​​ട്ട​​ർ ബെ​​ർ​​ത്ത് ഉ​​റ​​പ്പി​​ച്ച​​ത്. സ്കോ​​ർ: 3-6, 7-6 (7-3), 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.