പ്രാ​​ഗ്: വ​​നി​​ത​​ക​​ളു​​ടെ 35 കി​​ലോ മീ​​റ്റ​​ർ റേ​​സ് വാ​​ക്കിം​​ഗി​​ൽ പു​​തി​​യ ലോ​​ക റി​​ക്കാ​​ർ​​ഡ്. സ്പെ​​യി​​നി​​ന്‍റെ മ​​രി​​യ പെ​​രെ​​സ് ആ​​ണ് പു​​തി​​യ ലോ​​ക റി​​ക്കാ​​ർ​​ഡി​​ന്‍റെ അ​​വ​​കാ​​ശി. 2:37.15 സെ​​ക്ക​​ൻ​​ഡി​​ൽ യൂ​​റോ​​പ്യ​​ൻ റേ​​സ് വാ​​ക്കിം​​ഗ് ടീം ​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​​രി​​യ പെ​​രെ​​സ് സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. മാ​​ർ​​ച്ചി​​ൽ പെ​​റു​​വി​​ന്‍റെ കിം​​ബെ​​ർ​​ലി ഗാ​​ർ​​സ്യ കു​​റി​​ച്ച 2:37.44 സെ​​ക്ക​​ൻ​​ഡ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി.