പ്രൈം വോളിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു തോൽവി
പ്രൈം വോളിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു തോൽവി
Wednesday, February 8, 2023 12:30 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: ജ​​​​​യ​​​​​ത്തോ​​​​​ടെ 2023 സീ​​​​​സ​​​​​ണ്‍ പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ൾ പോ​​​​​രാ​​​​​ട്ടം ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ കൊ​​​​​തി​​​​​ച്ച കൊ​​​​​ച്ചി ബ്ലൂ ​​​​​സ്പൈ​​​​​ക്കേ​​​​​ഴ്സി​​​​​നു പി​​​​​ഴ​​​​​ച്ചു.

ശ​​​​​ക്ത​​​​​മാ​​​​​യ പോ​​​​​രാ​​​​​ട്ടം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​സാ​​​​​ന ചി​​​​​രി എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ മു​​​​​ഖ​​​​​ത്ത് വി​​​​​രി​​​​​ഞ്ഞ​​​​​ത് ക​​​​​ണ്ടു​​​​​നി​​​​​ൽ​​​​​ക്കാ​​​​​നേ കൊ​​​​​ച്ചി ടീ​​​​​മി​​​​​നു ക​​​​​ഴി​​​​​ഞ്ഞു​​​​​ള്ളൂ. സീ​​​​​സ​​​​​ണി​​​​​ലെ ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കൊ​​​​​ച്ചി ബ്ലൂ ​​​​​സ്പൈ​​​​​ക്കേ​​​​​ഴ്സ് 2-3ന് ​​​​​ചെ​​​​​ന്നൈ ബ്ലി​​​​​റ്റ്സി​​​​​നോ​​​​​ട് തോ​​​​​റ്റു.

9-15, 15-11, 10-15, 15-8, 9-15 എ​​​​​ന്ന സ്കോ​​​​​റി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ചെ​​​​​ന്നൈ ബ്ലി​​​​​റ്റ്സി​​​​​ന്‍റെ ജ​​​​​യം. ആ​​​​​ദ്യ​​​​​സെ​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ന്‍റെ ക്ഷീ​​​​​ണം ര​​​​​ണ്ടാം സെ​​​​​റ്റ് ജ​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ കൊ​​​​​ച്ചി ബ്ലൂ ​​​​​സ്പൈ​​​​​ക്കേ​​​​​ഴ്സ് നി​​​​​ക​​​​​ത്തി.


എ​​​​​ന്നാ​​​​​ൽ, മൂ​​​​​ന്നാം സെ​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി ചെ​​​​​ന്നൈ 2-1ന്‍റെ ലീ​​​​​ഡി​​​​​ൽ. വാ​​​​​ശി​​​​​യേ​​​​​റി​​​​​യ അ​​​​​യൽ​​​​​പ്പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലെ നാ​​​​​ലാം സെ​​​​​റ്റ് 15-8ന് ​​​​​കൊ​​​​​ച്ചി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ അ​​​​​ഞ്ചാം സെ​​​​​റ്റ് നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യി. അ​​​​​ഞ്ചാം സെ​​​​​റ്റി​​​​​ന്‍റെ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ 5-5 വ​​​​​രെ കൊ​​​​​ച്ചി ഒ​​​​​പ്പം പി​​​​​ടി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, പി​​​​​ന്നീ​​​​​ട് ബ്ലി​​​​​റ്റ്സി​​​​​ന്‍റെ മു​​​​​ന്നേ​​​​​റ്റ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 9-15ന് ​​​​​സെ​​​​​റ്റും ജ​​​​​യ​​​​​വും ചെ​​​​​ന്നൈ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.