പ്രൈം ​​വോ​​ളി​​ബോ​​ൾ 2023: കോ​​ൽ​​ക്ക​​ത്ത ത​​ണ്ട​​ർ​​ബോ​​ൾ​​ട്ടി​​നു ജ​​യം
പ്രൈം ​​വോ​​ളി​​ബോ​​ൾ 2023: കോ​​ൽ​​ക്ക​​ത്ത ത​​ണ്ട​​ർ​​ബോ​​ൾ​​ട്ടി​​നു ജ​​യം
Sunday, February 5, 2023 1:00 AM IST
ബം​​ഗ​​ളൂ​​രു: പ്രൈം ​​വോ​​ളി​​ബോ​​ളി​​ന്‍റെ ര​​ണ്ടാം പ​​തി​​പ്പി​​ന് ഇ​​ടി​​വെ​​ട്ട് തു​​ട​​ക്കം. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ കോ​​ൽ​​ക്ക​​ത്ത ത​​ണ്‍​ർ​​ബോ​​ൾ​​ട്ടി​​ന്‍റെ മി​​ന്നും പ്ര​​ക​​ട​​ന​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ബം​​ഗ​​ളൂ​​രു ടോ​​ർ​​പി​​ഡോ​​സി​​നു പൊ​​ള്ളലേറ്റു.

മ​​ത്സ​​ര​​ത്തി​​ലെ ആ​​ദ്യ മൂ​​ന്ന് സെ​​റ്റും സ്വ​​ന്ത​​മാ​​ക്കി​​യ ത​​ണ്ട​​ർ​​ബോ​​ൾ​​ട്ട്സ് 3-2നാ​​ണ് ജ​​യ​​മാ​​ഘോ​​ഷി​​ച്ച​​ത്. സ്കോ​​ർ: 15-11, 15-11, 15-14, 10-15, 14-15. അ​തോ​ടെ സീ​സ​ണി​ലെ ആ​ദ്യ​ജ​യം കോ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട് സ്വ​ന്ത​മാ​ക്കി.

ത​​ക​​ർ​​പ്പ​​ൻ സ്പൈ​​ക്കും പ്ലേ​​സിം​​ഗും ബ്ലോ​​ക്കു​​മാ​​യി ത​​ണ്ട​​ർ​​ബോ​​ൾ​​ട്ട് ചാ​​ന്പ്യ​​നൊത്ത പ്ര​​ക​​ട​​ന​​വു​​മാ​​യി കോ​​ർ​​ട്ടി​​ൽ നി​​റ​​ഞ്ഞ​​പ്പോ​​ൾ ആ​​ദ്യ​​സെ​​റ്റ് 15-11ന് ​​ബം​​ഗ​​ളൂ​​രു കൈ​​വി​​ട്ടു. ര​​ണ്ടാം സെ​​റ്റി​​ലും ഒ​​ന്നി​​ന്‍റെ ആ​​വ​​ർ​​ത്ത​​ന​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മൂ​​ന്നാം സെ​​റ്റി​​ൽ ബം​​ഗ​​ളൂ​​രു ടോ​​ർ​​പി​​ഡോ​​യ് ശ​​രി​​ക്കും പൊ​​രു​​തി.

15-14നാ​​ണ് ആ​​തി​​ഥേ​​യ​​ർ സെ​​റ്റ് കൈ​​വി​​ട്ട​​ത്. മൂ​​ന്നാം സെ​​റ്റി​​ലെ പ്ര​​ക​​ട​​നം നാ​​ലാം സെ​​റ്റി​​ലും ബം​​ഗ​​ളൂ​​രു ആ​​വ​​ർ​​ത്തി​​ച്ചു. അ​​തോ​​ടെ മ​​ത്സ​​ര​​ത്തി​​ൽ ഒരു സെ​​റ്റ് അ​​വ​​ർ 15-10ന് ​​സ്വ​​ന്ത​​മാ​​ക്കി. അ​​ഞ്ചാം സെ​​റ്റി​​ൽ ഇ​​രു​​ടീ​​മും തീ​​പ്പൊ​​രി പോ​​രാ​​ട്ട​​മാ​​യി​​രു​​ന്നു. 13-13, 14-14 എ​​ന്നി​​ങ്ങ​​നെ തു​​ല്യ​​ത പാ​​ലി​​ച്ച് മു​​ന്നേ​​റി​​യ​​ശേ​​ഷം ബം​​ഗ​​ളൂ​​രു 15-14ന് ​​സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി തോ​​ൽ​​വി​​യു​​ടെ ആ​​ഘാ​​തം കു​​റ​​ച്ചു.


ക​​ള​​ത്തി​​ൽ കാ​​ലി​​ക്ക​​ട്ട്, എതിരാളി മുംബൈ

പ്രൈം ​​വോ​​ളി​​ബോ​​ൾ ലീ​​ഗി​​ന്‍റെ ര​​ണ്ടാം​​ദി​​ന​​മാ​​യ ഇ​​ന്ന് കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി​​ക​​ളാ​​യ കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സ് ക​​ള​​ത്തി​​ൽ. പ്രൈം ​​വോ​​ളി​​യി​​ലെ ക​​ന്നി​​ക്കാ​​രാ​​യ മും​​ബൈ മെ​​റ്റി​​യോ​​സ് ആ​​ണ് കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ. രാ​​ത്രി ഏ​​ഴി​​ന് ബം​​ഗ​​ളൂ​​രു കോ​​റ​​മം​​ഗ​​ല ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം.

നി​​ല​​വി​​ലെ നാ​​ലാം സ്ഥാ​​ന​​ക്കാ​​രാ​​ണ് കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സ്. അ​​മേ​​രി​​ക്ക​​ൻ വെ​​റ്റ​​റ​​നാ​​യ മാ​​റ്റ് ഹി​​ല്ലിം​​ഗാ​​ണ് കാ​​ലി​​ക്ക​​ട്ടി​​ന്‍റെ നാ​​യ​​ക​​ൻ. ക്യൂ​​ബ​​യി​​ൽ​​നി​​ന്നു​​ള്ള ജോ​​സ് സാ​​ൻ​​ഡോ​​വ​​ലാ​​ണ് മ​​റ്റൊ​​രു വി​​ദേ​​ശ ക​​ളി​​ക്കാ​​ര​​ൻ. ഇ​​ന്ത്യ​​ൻ മു​​ൻ താ​​ര​​വും മ​​ല​​യാ​​ളി​​യു​​മാ​​യ ഇ.​​കെ. കി​​ഷോ​​ർ കു​​മാ​​റാ​​ണ് കാ​​ലി​​ക്ക​​ട്ടി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ.

ഇ​​ന്ത്യ​​ൻ മു​​ൻ പ​​രി​​ശീ​​ല​​ക​​നും മ​​ല​​യാ​​ളി​​യു​​മാ​​യ സ​​ണ്ണി ജോ​​സ​​ഫി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​ണ് മും​​ബൈ മെ​​റ്റി​​യോ​​സ് എ​​ത്തു​​ന്ന​​ത്. എ. ​​കാ​​ർ​​ത്തി​​കാ​​ണ് ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ. അ​​മേ​​രി​​ക്ക​​യു​​ടെ ബ്ര​​ൻ​​ഡ​​ൻ ഗ്രീ​​ൻ​​വെ, ക്യൂ​​ബ​​യു​​ടെ ഹി​​രോ​​ഷി സെ​​ന്‍റെ​​ല്ല​​സ് എ​​ന്നി​​വ​​രാ​​ണ് മും​​ബൈ​​യു​​ടെ വി​​ദേ​​ശ താ​​ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.