കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ൽ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ്
കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ൽ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ്
Friday, February 3, 2023 2:47 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ൾ 2022-23 സീ​​​​​സ​​​​​ണ്‍ 16-ാം റൗ​​​​​ണ്ട് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നാ​​​​​യ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി ഇ​​​​​ന്ന് കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ഈ​​​​​സ്റ്റ് ബം​​​​​ഗാ​​​​​ളി​​​​​നെ​​​​​തി​​​​​രേ ഇ​​​​​റ​​​​​ങ്ങും. സാ​​​​​ൾ​​​​​ട്ട് ലേ​​​​​ക്ക് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ രാ​​​​​ത്രി 7.30നാ​​​​​ണ് കി​​​​​ക്കോ​​​​​ഫ്. സീ​​​​​സ​​​​​ണ്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​ന പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കൊ​​​​​ച്ചി​​​​​യി​​​​​ൽ​​​​​വ​​​​​ച്ച് കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് 3-1ന് ​​​​​ഈ​​​​​സ്റ്റ് ബം​​​​​ഗാ​​​​​ളി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. സീ​​​​​സ​​​​​ണ്‍ ഡ​​​​​ബി​​​​​ൾ തി​​​​​ക​​​​​യ്ക്കാ​​​​​നാ​​​​​ണ് ഇ​​​​​വാ​​​​​ൻ വു​​​​​കോ​​​​​മ​​​​​നോ​​​​​വി​​​​​ച്ചി​​​​​ന്‍റെ സം​​​​​ഘം സാ​​​​​ൾ​​​​​ട്ട് ലേ​​​​​ക്കി​​​​​ൽ ഇ​​​​​റ​​​​​ങ്ങു​​​​​ക.

തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ട് തോ​​​​​ൽ​​​​​വി​​​​​ക്കു​​​​​ശേ​​​​​ഷം നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റ് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ​​​​​തി​​​​​രേ ജ​​​​​യം നേ​​​​​ടി​​​​​യാ​​​​​ണ് കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ത്തു​​​​​ന്ന​​​​​ത്. എ​​​​​ഫ്സി ഗോ​​​​​വ​​​​​യ്ക്കെ​​​​​തി​​​​​രേ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട ടീ​​​​​മി​​​​​ൽ ആ​​​​​റ് മാ​​​​​റ്റ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ആ​​​​​യി​​​​​രു​​​​​ന്നു കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​നെ വു​​​​​കോ​​​​​മ​​​​​നോ​​​​​വി​​​​​ച്ച് ഇ​​​​​റ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. അ​​​​​തോ​​​​​ടെ ബ്രൈ​​​​​സ് മി​​​​​റാ​​​​​ൻ​​​​​ഡ, ഗോ​​​​​ളി ക​​​​​ര​​​​​ണ്‍​ജീ​​​​​ത് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​ദ്യ​​​​​മാ​​​​​യി സ്റ്റാ​​​​​ർ​​​​​ട്ടിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​നി​​​​​ൽ ഇ​​​​​ടം​​​​​ല​​​​​ഭി​​​​​ച്ചു. ഐ​​​​​എ​​​​​സ്എ​​​​​ല്ലി​​​​​ൽ ക​​​​​ര​​​​​ണ്‍​ജീ​​​​​തി​​​​​ന്‍റെ 50-ാം മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റി​​​​​ന് എ​​​​​തി​​​​​രാ​​​​​യ​​​​​ത്. നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റി​​​​​ന് എ​​​​​തി​​​​​രേ ജ​​​​​യി​​​​​ച്ച സ്റ്റാ​​​​​ർ​​​​​ട്ടിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​നി​​​​​ൽ വു​​​​​കോ​​​​​മ​​​​​നോ​​​​​വി​​​​​ച്ച് ഇ​​​​​ന്ന് മാ​​​​​റ്റം​​​​​വ​​​​​രു​​​​​ത്തു​​​​​മോ എ​​​​​ന്ന് ക​​​​​ണ്ട​​​​​റി​​​​​യാം.


ലീ​​​​​ഗി​​​​​ൽ 15 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 28 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. 12 പോ​​​​​യി​​​​​ന്‍റു​​​​​ള്ള ഈ​​​​​സ്റ്റ് ബം​​​​​ഗാ​​​​​ൾ ഒ​​​​​ന്പ​​​​​താ​​​​​മ​​​​​തും.

ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ഡീ​ഷ​യും ചെ​ന്നൈ​യി​ൻ എ​ഫ്സി​യും 2-2 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഒ​ഡീ​ഷ (23 പോ​യി​ന്‍റ്) ആ​റാ​മ​തും ചെ​ന്നൈ​യി​ൻ (18 പോ​യി​ന്‍റ്) എ​ട്ടാ​മ​തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.