പി​​​​​എ​​​​​സ്ജി​​​​​ക്ക് സ​​​​​മ​​​​​നി​​​​​ല
പി​​​​​എ​​​​​സ്ജി​​​​​ക്ക് സ​​​​​മ​​​​​നി​​​​​ല
Tuesday, January 31, 2023 12:47 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ടേ​​​​​ബി​​​​​ൾ ടോ​​​​​പ്പേ​​​​​ഴ്സാ​​​​​യ പി​​​​​എ​​​​​സ്ജി സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ 1-1ന് ​​​​​റാം​​​​​സു​​​​​മാ​​​​​യി സ​​​​​മ​​​​​നി​​​​​ല വ​​​​​ഴ​​​​​ങ്ങി.

തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും ജ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ പി​​​​​എ​​​​​സ്ജി​​​​​ക്ക് ക​​​​​ളം​​​​​വി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​ന്നു. 51-ാം മി​​​​​നി​​​​​റ്റി​​​​​ൽ നെ​​​​​യ്മ​​​​​റി​​​​​ന്‍റെ ഗോ​​​​​ളി​​​​​ലൂ​​​​​ടെ ലീ​​​​​ഡ് നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് പി​​​​​എ​​​​​സ്ജി സ​​​​​മ​​​​​നി​​​​​ല വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ത്. 59-ാം മി​​​​​നി​​​​​റ്റി​​​​​ൽ മാ​​​​​ർ​​​​​ക്കൊ വെ​​​​​രാ​​​​​ട്ടി ചു​​​​​വ​​​​​പ്പു​​​​​കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട​​​​​തോ​​​​​ടെ പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ അം​​​​​ഗ​​​​​ബ​​​​​ലം 10 ആ​​​​​യി.


2022-23 സീ​​​​​സ​​​​​ണി​​​​​ൽ നെ​​​​​യ്മ​​​​​ർ പി​​​​​എ​​​​​സ്ജി​​​​​ക്കാ​​​​​യി നേ​​​​​ടു​​​​​ന്ന 12-ാം ഗോ​​​​​ളാ​​​​​ണ്. 10 അ​​​​​സി​​​​​സ്റ്റും നെ​​​​​യ്മ​​​​​ർ ന​​​​​ട​​​​​ത്തി, ആ​​​​​കെ 22 ഗോ​​​​​ൾ പ​​​​​ങ്കാ​​​​​ളി​​​​​ത്തം. യൂ​​​​​റോ​​​​​പ്യ​​​​​ൻ മു​​​​​ൻ​​​​​നി​​​​​ര അ​​​​​ഞ്ച് ലീ​​​​​ഗു​​​​​ക​​​​​ളി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യു​​​​​ടെ എ​​​​​ർ​​​​​ലിം​​​​​ഗ് ഹാ​​​​​ല​​​​​ണ്ട് (28) മാ​​​​​ത്ര​​​​​മാ​​​​​ണ് നെ​​​​​യ്മ​​​​​റി​​​​​നു മു​​​​​ന്നി​​​​​ലു​​​​​ള്ള​​​​​ത്. 20 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്ന് 48 പോ​​​​​യി​​​​​ന്‍റാ​​​​​ണ് പി​​​​​എ​​​​​സ്ജി​​​​​ക്ക്. ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള ലെ​​​​​ൻ​​​​​സി​​​​​ന് 45ഉം ​​​​​മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യ മാ​​​​​ഴ്സെ​​​​​യ്ക്ക് 43ഉം ​​​​​പോ​​​​​യി​​​​​ന്‍റു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.