ജ​​ർ​​മ​​നി x ബെ​​ൽ​​ജി​​യം
Saturday, January 28, 2023 1:10 AM IST
ടി.​​വി. ബാ​​ല​​സു​​ബ്ര​​ഹ്‌​മ​​ണ്യ​​ൻ

ഭു​​വ​​നേ​​ശ്വ​​ർ: എ​​ഫ്ഐ​​എ​​ച്ച് പു​​രു​​ഷ ഹോ​​ക്കി ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ജ​​ർ​​മ​​നി​​യും ബെ​​ൽ​​ജി​​യ​​വും ഏ​​റ്റു​​മു​​ട്ടും. ആ​​വേ​​ശ​​ക​​ര​​മാ​​യ സെ​​മിഫൈ​​ന​​ലു​​ക​​ളി​​ൽ ജ​​ർ​​മ​​നി 4-3ന് ​​ഓ​​സ്ട്രേ​​ലി​​യ​​യെ​​യും ബെ​​ൽ​​ജി​​യം ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ 3-2ന് ​​നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ​​യും കീ​​ഴ​​ട​​ക്കി​​യാ​​ണ് കി​​രീ​​ടപോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്.

ആ​​ദ്യസെ​​മി​​യി​​ൽ 2-0നു ​​പി​​ന്നി​​ട്ടു​​നി​​ന്ന​​ ശേ​​ഷ​​മാ​​യി​​രു​​ന്നു ജ​​ർ​​മ​​നി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ് ജ​​യം. ജ​​ർ​​മ​​നി​​ക്കാ​​യി പീ​​ലെ​​റ്റ് ഗോ​​ണ്‍​സാ​​ലൊ (42’, 51’, 58’) ഹാ​​ട്രി​​ക് സ്വ​​ന്ത​​മാ​​ക്കി. 59-ാം മി​​നി​​റ്റി​​ൽ വെ​​ല്ല​​ർ നി​​ക്ല​​സ് നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു ജ​​ർ​​മ​​ൻ ജ​​യം.


ബെ​​ൽ​​ജി​​യം x നെ​​ത​​ർ​​ല​​ൻ​​ഡ്സ് മ​​ത്സ​​രം നി​​ശ്ചി​​ത സ​​മ​​യ​​ത്ത് 2-2 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നാ​​യി ജാ​​ൻ​​സെ​​ൻ ജി​​പ് (11’, 35’) ഇ​​ര​​ട്ട​​ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ഷൂ​​ട്ടൗ​​ട്ടി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ മൂ​​ന്ന് ശ്ര​​മം ല​​ക്ഷ്യം​​ക​​ണ്ടി​​ല്ല. നാ​​ളെ​​യാ​​ണ് ഫൈ​​ന​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.