ഓസ്‌ട്രേലിയ, ബെ​ൽ​ജി​യം സെമിയില്‍
ഓസ്‌ട്രേലിയ, ബെ​ൽ​ജി​യം സെമിയില്‍
Tuesday, January 24, 2023 11:54 PM IST
ഭു​​​വ​​​നേ​​​ശ്വ​​​ർ: ഓ​​​സ്ട്രേ​​​ലി​​​യ ഹോ​​​ക്കി ലോ​​​ക​​​ക​​​പ്പ് സെ​​​മി ഫൈ​​​ന​​​ലി​​​ൽ. സ്പെ​​​യി​​​നി​​​നെ മൂ​​​ന്നി​​​നെ​​​തി​​​രേ നാ​​​ലു ഗോ​​​ളി​​​നു കീ​​​ഴ​​​ട​​​ക്കി​​​യാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ മു​​​ന്നേ​​​റ്റം. ജെ​​​റ​​​മി ഹെ​​​യ്വാ​​​ഡി​​​ന്‍റെ ഇ​​​ര​​​ട്ട​​​ഗോ​​​ൾ മി​​​ക​​​വി​​​ലാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ കു​​​തി​​​പ്പ്.

33, 37 മി​​​നി​​​റ്റു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഹെ​​​യ്വാ​​​ഡി​​​ന്‍റെ ഗോ​​​ളു​​​ക​​​ൾ. ഫ്ളി​​​ൻ ഒ​​​ജി​​​ൽ​​​വീ (30), ആ​​രോ​​​ണ്‍ സ​​​ല്യൂ​​​വ്സ്കി എ​​​ന്നി​​​വ​​​രാ​​​ണ് ജേ​​​താ​​​ക്ക​​​ളു​​​ടെ മ​​​റ്റു​​​ഗോ​​​ൾ സ്കോ​​​റ​​​ർ​​​മാ​​​ർ. ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ 12-ാം ഹോ​​​ക്കി ലോ​​​ക​​​ക​​​പ്പ് സെ​​​മി ഫൈ​​​ന​​​ലാ​​​ണി​​​ത്. മൂ​​​ന്നു​​​വ​​​ട്ടം കി​​​രീ​​​ട​​​വും നേ​​​ടി.


ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബെ​ൽ​ജി​യ​വും സെ​മി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. 2-0 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ജേ​താ​ക്ക​ളു​ടെ വി​ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.