ആ​​​​​ശാ​​​​​ന്‍റെ സ​​​​​മ്മാ​​​​​നം മി​​​​​ൽ​​​​​ക്ക് ഷേ​​​​​ക്ക്!
ആ​​​​​ശാ​​​​​ന്‍റെ സ​​​​​മ്മാ​​​​​നം മി​​​​​ൽ​​​​​ക്ക് ഷേ​​​​​ക്ക്!
Thursday, December 1, 2022 2:13 AM IST
ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ വെ​​​​​യ്ത്സി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്ത് ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ ക​​​​​ട​​​​​ന്ന ഇം​​​​​ഗ്ല​​​​​ണ്ട് ടീ​​​​​മി​​​​​നു കോ​​​​​ച്ച് ഗാ​​​​​രെ​​​​​ത് സൗ​​​​​ത്ത്ഗേ​​​​​റ്റി​​​​​ന്‍റെ സ​​​​​ർ​​​​​പ്രൈ​​​​​സ് സ​​​​​മ്മാ​​​​​നം.

പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലെ​​​​​ത്തി​​​​​യ​​​​​തി​​​​​ന്‍റെ സ​​​​​ന്തോ​​​​​ഷ​​​​​ത്തി​​​​​ൽ ഒ​​​​​രു ദി​​​​​വ​​​​​സം പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ന് അ​​​​​വ​​​​​ധി ന​​​​​ൽ​​​​​കി​​​​​യ സൗ​​​​​ത്ത്ഗേ​​​​​റ്റ് ക​​​​​ളി​​​​​ക്കാ​​​​​രെ ഞെ​​​​​ട്ടി​​​​​ച്ച​​​​​ത് ’മി​​​​​ൽ​​​​​ക്ക് ഷേ​​​​​ക്ക്’ ഓ​​​​​ഫ​​​​​ർ ചെ​​​​​യ്തു​​കൊ​​​​​ണ്ട്. എ​​​​​തി​​​​​രി​​​​​ല്ലാ​​​​​ത്ത മൂ​​​​​ന്നു ഗോ​​​​​ളി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഇം​​​​​ഗ്ല​​​​​ണ്ട് ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ വെ​​​​​യി​​​​​ത്‌​​സി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​ത്.

2018 റ​​​​​ഷ്യ​​​​​ൻ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലാ​​​​​ണ് സ​​​​​ർ​​​​​പ്രൈ​​​​​സ് സ​​​​​മ്മാ​​​​​ന​​പ​​​​​ദ്ധ​​​​​തി സൗ​​​​​ത്ത്ഗേ​​​​​റ്റ് ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. 2018 ലോ​​​​​ക​​​​​ക​​​​​പ്പ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ കൊ​​​​​ളം​​​​​ബി​​​​​യ​​​​​യെ നേ​​​​​രി​​​​​ടാ​​​​​ൻ ത​​​​​യാ​​​​​റെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ സൗ​​​​​ത്ത്ഗേ​​​​​റ്റ് ടീ​​​​​മം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​ർ​​​​​പ്രൈ​​​​​സ് സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി ബി​​​​​യ​​​​​ർ ന​​​​​ൽ​​​​​കി. ഖ​​​​​ത്ത​​​​​റി​​​​​ൽ ആ​​​​​ൽ​​​​​ക്ക​​​​​ഹോ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗം അ​​​​​ത്ര ’സു​​​​​ഖ​​​​​ക​​​​​രം’ അ​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ സ​​​​​ർ​​​​​പ്രൈ​​​​​സ് ’മി​​​​​ൽ​​​​​ക്ക് ഷേ​​​​​ക്കി​​​​​ൽ’ ഒ​​​​​തു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നു മാ​​​​​ത്രം.


വെ​​​​​യി​​​​​ത്സി​​​​​നെ​​​​​തി​​​​​രാ​​​​​യ ജ​​​​​യ​​​​​ത്തി​​​​​നു ശേ​​​​​ഷം എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് വി​​​​​ജ​​​​​യ​​​​​മാ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​ടെ ചോ​​​​​ദ്യ​​​​​ത്തി​​​​​ന് സൗ​​​​​ത്ത്ഗേ​​​​​റ്റി​​​​​ന്‍റെ മ​​​​​റു​​​​​പ​​​​​ടി ര​​​​​സ​​​​​ക​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ’ ഹോ​​​​​ട്ട​​​​​ലി​​​​​ൽ ലോ​​​​​ഡ് ക​​​​​ണ​​​​​ക്കി​​​​​നു മി​​​​​ൽ​​​​​ക്ക് ഷേ​​​​​ക്ക് ഇ​​​​​രി​​​​​പ്പു​​​​​ണ്ട്...

ഇ​​​​​വി​​​​​ടെ എ​​​​​ല്ലാം വ്യ​​​​​ത്യ​​​​​സ്ത​​മാ​​​​​ണ്... എ​​​​​ന്താ ശ​​​​​രി​​​​​യ​​​​​ല്ലേ ? ബേ​​​​​സ്കാ​​​​​ന്പാ​​​​​യ ഹോ​​​​​ട്ട​​​​​ലി​​​​​ലെ അ​​​​​ന്ത​​​​​രീ​​​​​ക്ഷം ഗം​​​​​ഭീ​​​​​ര​​​​​മാ​​​​​ണ് ’- ഇം​​​​​ഗ്ലീ​​​​​ഷ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ പ​​​​​റ​​​​​ഞ്ഞു. റ​​​​​ഷ്യ​​​​​യു​​​​​മാ​​​​​യി താ​​​​​ര​​​​​ത​​​​​മ്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്പോ​​​​​ൾ ഇ​​​​​വി​​​​​ടു​​​​​ത്തെ സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​ണെ​​​​​ന്നും ഇ​​​​​വി​​​​​ടെ വി​​​​​ശ്വാ​​​​​സം കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണെ​​​​​ന്നും സൗ​​​​​ത്ത്ഗേ​​​​​റ്റ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.