ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണു ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് ഇടംനേടി. ശ്രേയസ് അയ്യരാണ് ഉപനായകൻ. ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
ന്യൂസിലൻഡ് എ ടീമിനെതിരായ പരന്പരയിൽ ഇന്ത്യൻ എ ടീമിനെ നയിച്ച സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ശ്രേയസിനാണ് അവസരം ലഭിച്ചത്.
ഈ മാസം ആറിനു ലക്നോയിലാണ് ആദ്യ ഏകദിന മത്സരം. രണ്ടും മൂന്നും മത്സരങ്ങൾ യഥാക്രമം ഡൽഹിയിലും റാഞ്ചിയിലുമായി നടക്കും. ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ആരും ഏകദിന പരന്പരയ്ക്കുള്ള ടീമിലില്ല.
ടീം: ശിഖർ ധവാൻ (നായകൻ), ശ്രേയസ് അയ്യർ (ഉപനായകൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ, രജത് പട്ടിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസണ്, ഷഹ്ബാസ് അഹമ്മദ്, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, മുകേഷ് കുമാർ, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.