തല്ലുമാല; മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​യ​വു​മാ​യി സി​റ്റി.
തല്ലുമാല; മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​യ​വു​മാ​യി സി​റ്റി.
Monday, October 3, 2022 2:13 AM IST
മാ​​​ഞ്ച​​​സ്റ്റ​​​ർ: മാ​​​ഞ്ച​​​സ്റ്റ​​​ർ ഡെർ​​​ബി​​​യി​​​ൽ യു​​​ണൈ​​​റ്റ​​​ഡി​​​നെ ത​​​ക​​​ർ​​​ത്തു ത​​​രി​​​പ്പ​​​ണ​​​മാ​​​ക്കി സി​​​റ്റി. എത്തി​​​ഹാ​​​ദ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ 6-3 നായി​​​രു​​​ന്നു സി​​​റ്റി​​​യു​​​ടെ വി​​​ജ​​​യം. സി​​​റ്റി​​​ക്കാ​​​യി എ​​​ർ​​​ലിം​​​ഗ് ഹാ​​​ല​​​ണ്ടും ഫി​​​ൽ ഫോ​​​ഡ​​​നും ഹാ​​​ട്രി​​​ക്ക് സ്വന്തമാക്കി. 8, 44, 72 മി​​​നി​​​റ്റു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഫോ​​​ഡ​​​ന്‍റെ ഹാ​​​ട്രി​​​ക്. 34, 37, 64 മി​​​നി​​​റ്റു​​​ക​​​ളി​​​ൽ ഹാ​​​ല​​​ണ്ട് ഗോ​​​ളു​​​ക​​​ൾ നേ​​​ടി. ഹോം ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഹാ​​​ല​​​ണ്ടി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ഹാ​​​ട്രി​​​ക്കാ​​​ണി​​​ത്. നേ​​​ര​​​ത്തേ, നോ​​​ട്ടിം​​​ഗ്ഹാം ഫോ​​​റ​​​സ്റ്റ്, ക്രി​​​സ്റ്റ​​​ൽ പാ​​​ല​​​സ് എ​​​ന്നീ ടീ​​​മു​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും ഹാ​​​ല​​​ണ്ട് ഹാ​​​ട്രി​​​ക് നേ​​​ടി​​​യി​​​രു​​​ന്നു. ഈ ​​​സീ​​​സ​​​ണി​​​ൽ സി​​​റ്റി​​​യി​​​ലെ​​​ത്തി​​​യ ഹാ​​​ല​​​ണ്ട് 11 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 17 ഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​.


യു​​​ണൈ​​​റ്റ​​​ഡി​​​നാ​​​യി ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ​​​യു​​​ടെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി ഇ​​​റ​​​ങ്ങി​​​യ മാ​​​ർ​​​ഷ്യ​​​ാൽ ഇ​​​ര​​​ട്ട ഗോ​​​ളും (84’, 90+1’) ബ്ര​​​സീ​​​ലി​​​യ​​​ൻ താ​​​രം ആ​​​ന്‍റ​​​ണി ഒ​​​രു ഗോ​​​ളും നേ​​​ടി. മാ​​​ഞ്ച​​​സ്റ്റ​​​ർ സി​​​റ്റി ലീ​​​ഗി​​​ൽ 20 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി. യു​​​ണൈ​​​റ്റ​​​ഡ് 12 പോ​​​യി​​​ന്‍റു​​​മാ​​​യി ആ​​​റാമതാ​​​ണ്. 21 പോ​​​യി​​​ന്‍റു​​​ള്ള ആ​​​ഴ്സ​​​ണ​​​ലാ​​​ണ് ഒ​​​ന്നാ​​​മ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.