ഇം​​ഗ്ല​​ണ്ടി​​ന്‍റെ ക​​ഥ ക​​ഴി​​ഞ്ഞു
ഇം​​ഗ്ല​​ണ്ടി​​ന്‍റെ ക​​ഥ ക​​ഴി​​ഞ്ഞു
Saturday, September 24, 2022 11:42 PM IST
മി​​ലാ​​ൻ/​​മ്യൂ​​ണി​​ക്: യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ലീ​​ഗ് എ​​യി​​ൽ​​നി​​ന്ന് ഇം​​ഗ്ല​​ണ്ട് ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ടു. ലീ​​ഗ് എ ​​ഗ്രൂ​​പ്പ് മൂ​​ന്നി​​ൽ മൂ​​ന്നാം തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് ഇം​​ഗ്ല​​ണ്ട് ലീ​​ഗ് ബി​​യി​​ലേ​​ക്ക് ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ട​​ത്.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​റ്റ​​ലി​​യോ​​ട് 1-0ന് ​​ആ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ടി​​ന്‍റെ തോ​​ൽ​​വി. ജി​​യാ​​കൊ​​മൊ റ​​സ്പ​​ഡോ​​റി​​യു​​ടെ (68’) വ​​ക​​യാ​​യി​​രു​​ന്നു ഇ​​റ്റ​​ലി​​യു​​ടെ വി​​ജ​​യ​​ഗോ​​ൾ.

ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ജ​​ർ​​മ​​നി​​യെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ഹം​​ഗ​​റി 1-0ന് ​​ഞെ​​ട്ടി​​ച്ചു. 17-ാം മി​​നി​​റ്റി​​ൽ ആ​​ദം സാ​​ല​​യ് ആ​​യി​​രു​​ന്നു ഹം​​ഗ​​റി​​യു​​ടെ ഗോ​​ൾ നേ​​ടി​​യ​​ത്. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 10 പോ​​യി​​ന്‍റു​​മാ​​യി ഹം​​ഗ​​റി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യി ഇ​​റ്റ​​ലി ര​​ണ്ടാ​​മ​​തു​​ണ്ട്. ജ​​ർ​​മ​​നി​​ക്ക് ആ​​റും ഇം​​ഗ്ല​​ണ്ടി​​ന് ര​​ണ്ടും പോ​​യി​​ന്‍റാ​​ണ്. ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​ണ് സെ​​മി​​യി​​ലേ​​ക്ക് മു​​ന്നേ​​റു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.