ബാ​​ല​​ൻ ദി​​യോ​​റി​​ൽ ലയണൽ മെ​​സി ഇല്ല
ബാ​​ല​​ൻ ദി​​യോ​​റി​​ൽ ലയണൽ മെ​​സി  ഇല്ല
Sunday, August 14, 2022 12:18 AM IST
പാരീസ്: അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ ല​​യ​​ണ​​ൽ മെ​​സി ഇ​​ല്ലാ​​തെ ബാ​​ല​​ൻ ദി​​യോ​​ർ 30 അം​​ഗ അ​ന്തി​മ പ​ട്ടി​ക പു​​റ​​ത്ത്.

2005നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ബാ​​ല​​ൻ ദി​​യോ​​ർ സാ​​ധ്യ​​താ പ​​ട്ടി​​ക​​യി​​ൽ മെ​​സി ഉ​​ൾ​​പ്പെ​​ടാ​​തി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ മി​​ക​​ച്ച ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നാ​​യു​​ള്ള 30 അം​​ഗ ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ലാ​​ണ് മെ​​സി​​ക്ക് ഇ​​ടം ല​​ഭി​​ക്കാ​​തി​​രു​​ന്ന​​ത്. 2021ൽ ​​മെ​​സി​​ക്ക് ആ​​യി​​രു​​ന്നു ബാ​​ല​​ൻ ദി​​യോ​​ർ പു​​ര​​സ്കാ​​രം. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​ക്കാ​​യാ​​ണ് മെ​​സി നി​​ല​​വി​​ൽ പ​​ന്ത് ത​​ട്ടു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നാ​​യി തി​​ള​​ങ്ങി​​യ പോ​​ർ​​ച്ചു​​ഗ​​ൽ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ഏ​​ഴ് ബാ​​ല​​ണ്‍ ദി​​യോ​​ർ നേ​​ട്ട​​വു​​മാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ നേ​​ടി​​യ താ​​ര​​മെ​​ന്ന നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ താ​​ര​​മാ​​ണ് മെ​​സി. 2009, 2010, 2011, 2012, 2015, 2019, 2020 വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ബാ​​ല​​ൻ ദി​​യോ​​ർ പു​​ര​​സ്കാ​​ര നേ​​ട്ടം. റൊ​​ണാ​​ൾ​​ഡോ അ​​ഞ്ച് ത​​വ​​ണ (2008, 2013, 2014, 2016, 2017) ബാ​​ല​​ൻ ദി​​യോ​​ർ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.


തി​​ബൊ കോ​​ർ​​ട്വ, റാ​​ഫേ​​ൽ ലി​​യോ, ക്രി​​സ്റ്റ​​ഫ​​ർ എ​​ൻ​​കു​​ങ്കു, മു​​ഹ​​മ്മ​​ദ് സ​​ല, യോ​​ഷ്വ കി​​മി​​ഹ്, ട്രെ​​ന്‍റ് അ​​ല​​ക്സാ​​ണ്ട​​ർ അ​​ർ​​നോ​​ൾ​​ഡ്, വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ, ബെ​​ർ​​ണാ​​ഡോ സി​​ൽ​​വ, ലൂ​​യി​​സ് ഡ​​യ​​സ്, റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി, റി​​യാ​​ദ് മെ​​ഹ്റെ​​സ്, കാ​​സെ​​മി​​റോ, സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ, ഹാ​​രി കെ​​യ്ൻ, ഡാ​​ർ​​വി​​ൻ ന്യൂ​​ന​​സ്, ഫി​​ൽ ഫോ​​ഡ​​ൻ, സാ​​ദി​​യൊ മാ​​നെ, സെ​​ബാ​​സ്റ്റ്യ​​ൻ ഹാ​​ല​​ർ, ലൂ​​ക്കാ മോ​​ഡ്രി​​ച്ച്, അ​​ന്‍റോ​​ണി​​യോ റൂ​​ഡി​​ഗ​​ർ, ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ, കെ​​വി​​ൻ ഡി ​​ബ്രൂ​​യി​​ൻ, ഡ്യു​​സ​​ൻ വ്ളാ​​ഹോ​​വി​​ച്ച്, വി​​ർ​​ജി​​ൽ വാ​​ൻ ഡി​​ക്ക്, ജാ​​വോ കാ​​ൻ​​സ​​ലോ, കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ, എ​​ർ​​ലിം​​ഗ് ഹാ​​ല​​ണ്ട് എ​​ന്നി​​വ​​രാ​​ണ് ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്.

ഒ​​ക്ടോ​​ബ​​ർ 17ന് ​​ആ​​ണ് 2022 ബാ​​ല​​ൻ ദി​​യോ​​ർ വി​​ജ​​യി​​യെ പ്ര​​ഖ്യാ​​പി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.