അ​​​​​ഞ്ച​​​​​ടി​​​​​ച്ച് സ​​​​​ബി​​​​​ത, ഗോ​​​​​കു​​​​​ല ജ​​​​​യം
അ​​​​​ഞ്ച​​​​​ടി​​​​​ച്ച് സ​​​​​ബി​​​​​ത, ഗോ​​​​​കു​​​​​ല ജ​​​​​യം
Thursday, August 11, 2022 12:12 AM IST
കോ​​​​​ഴി​​​​​ക്കോ​​​​​ട്: കേ​​​​​ര​​​​​ള വ​​​​​നി​​​​​താ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​നമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​ന്മാ​​​​​രാ​​​​​യ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​ക്കു ത​​​​​ക​​​​​ർ​​​​​പ്പ​​​​​ൻ ജ​​​​​യം. ഗോ​​​​​കു​​​​​ലം 11-0ന് ​​​​​കേ​​​​​ര​​​​​ള യു​​​​​ണൈ​​​​​റ്റ​​​​​ഡ് എ​​​​​ഫ്സി​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തു. ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള​​​​​യ്ക്കാ​​​​​യി സ​​​​​ബി​​​​​ത ഭ​​​​​ന്ധാ​​​​​രി അ​​​​​ഞ്ചു ഗോ​​​​​ൾ നേ​​​​​ടി. 3, 9, 27, 35, 56 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ബി​​​​​ത​​​​​യു​​​​​ടെ ഗോ​​​​​ളു​​​​​ക​​​​​ൾ.

ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നാ​​​​​യി സ​​​​​ന്ധ്യ (53’, 76’) ഇ​​​​​ര​​​​​ട്ടഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ക​​​​​ഷ്മി​​​​​ന (6’), രേ​​​​​ഷ​​​​​മ (38’), വി​​​​​വി​​​​​യ​​​​​ൻ (73’), ഹ​​​​​ർ​​​​​മി​​​​​ല​​​​​ൻ (90’) എ​​​​​ന്നി​​​​​വ​​​​​രും എ​​​​​തി​​​​​ർവ​​​​​ല കു​​​​​ലു​​​​​ക്കി.


രാം​കോ സി​മെ​ന്‍റ്സ് അ​സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ഭ​ര​ത് ലീ​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ഫ്എ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ്, സെ​ക്ര​ട്ട​റി അ​നി​ല്‍ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ക​രീം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​ട​ന്ന, ട്ര​ഷ​റ​ര്‍ വി. ​ശി​വ​കു​മാ​ർ, കെ​ഡി​എ​ഫ്എ പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.