ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സി​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മെ​​​​ഡ​​​​ൽ​​​​ക്കൊ​​​​യ്ത്ത്
ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സി​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മെ​​​​ഡ​​​​ൽ​​​​ക്കൊ​​​​യ്ത്ത്
Tuesday, August 9, 2022 12:39 AM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സി​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മെ​​​​ഡ​​​​ൽ​​​​ക്കൊ​​​​യ്ത്ത്. ഗെ​​​​യിം​​​​സി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ സ്വ​​​​ർ​​​​ണ​​​​വും വെ​​​​ങ്ക​​​​ല​​​​വു​​​​മ​​​​ട​​​​ക്കം ര​​​​ണ്ടു മെ​​​​ഡ​​​​ലു​​​​ക​​​​ൾ കൂ​​​​ടി ഇ​​​​ന്ത്യ സ്വ​​​​ന്ത​​​​മാ​​​​ക്കി. പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ അ​​​​ച​​​​ന്ത ശ​​​​ര​​​​ത് ക​​​​മ​​​​ൽ സ്വ​​​​ർ​​​​ണ​​​​വും സ​​​​ത്തി​​​​യ​​​​ൻ ജ്ഞാ​​​​ന​​​​ശേ​​​​ഖ​​​​ര​​​​ൻ വെ​​​​ങ്ക​​​​ല​​​​വും നേ​​​​ടി.

ലോ​​​​ക 20-ാം ന​​​​ന്പ​​​​ർ താ​​​​രം ബ്രി​​​​ട്ട​​​​ന്‍റെ ലി​​​​യാം പി​​​​ച്ച്ഫോ​​​​ഡി​​​​നെ​​​​യാ​​​​ണ് 40 വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ ശ​​​​ര​​​​ത് ഫൈ​​​​ന​​​​ലി​​​​ൽ കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്. ആ​​​​ദ്യ ഗെ​​​​യിം കൈ​​​​വി​​​​ട്ട ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ൻ സൂ​​​​പ്പ​​​​ർ താ​​​​ര​​​​ത്തി​​​​ന്‍റെ ഗം​​​​ഭീ​​​​ര തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് (4-1). 2022 കോ​​​​മ​​​​ണ്‍വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ശ​​​​ര​​​​ത് ക​​​​മ​​​​ലി​​​​ന്‍റെ നാ​​​​ലാം മെ​​​​ഡ​​​​ലാ​​​​ണി​​​​ത്.

സിം​​​​ഗി​​​​ൾ​​​​സ് സ്വ​​​​ർ​​​​ണ​​​​ത്തി​​​​നു പു​​​​റ​​​​മേ മി​​​​ക്സ​​​​ഡ് ഡ​​​​ബി​​​​ൾ​​​​സി​​​​ലും പു​​​​രു​​​​ഷ ടീം ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ ലോ​​​​ക 39-ാം റാ​​​​ങ്കു​​​​കാ​​​​ര​​​​നാ​​​​യ ശ​​​​ര​​​​ത്, പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സി​​​​ൽ വെ​​​​ള്ളി​​​​യും നേ​​​​ടി.


16 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ക​​​​മ​​​​ൽ കോ​​​​മ​​​​ണ്‍വെ​​​​ൽ​​​​ത്ത് സിം​​​​ഗി​​​​ൾ​​​​സി​​​​ൽ സ്വ​​​​ർ​​​​ണം നേ​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു​​​മു​​​​ന്പ് മെ​​​​ൽ​​​​ബ​​​​ണി​​​​ലാ​​​​യി​​​​രു​​​​ന്നു ക​​​​മ​​​​ലി​​​​ന്‍റെ സിം​​​​ഗി​​​​ൾ​​​​സ് സു​​​​വ​​​​ർ​​​​ണ​​​​നേ​​​​ട്ടം. ക​​​​മ​​​​ലി​​​​ന്‍റെ 13-ാം കോ​​​​മ​​​​ണ്‍വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് മെ​​​​ഡ​​​​ലാ​​​​ണി​​​​ത്. ഇ​​​​തി​​​​ൽ ഏ​​​​ഴു സ്വ​​​​ർ​​​​ണ​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടും.

ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സി​​​​ൽ വെ​​​​ങ്ക​​​​ല​​​​ത്തി​​​​നാ​​​​യു​​​​ള്ള പ്ലേ ​​​​ഓ​​​​ഫ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ താ​​​​രം ജി. ​​​​സ​​​​ത്തി​​​​യ​​​​ൻ ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ പോ​​​​ൾ ഡ്രി​​​​ങ്കാ​​​​ളി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി. ഏ​​​​ഴു ഗെ​​​​യിം നീ​​​​ണ്ട വാ​​​​ശി​​​​യേ​​​​റി​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണു സ​​​​ത്തി​​​​യ​​​​ന്‍റെ വി​​​​ജ​​​​യം (4-3).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.