ഇ​​​​ടി​​​​ക്കൂ​​​​ട്ടി​​​​ൽ മെ​​​​ഡ​​​​ൽ ഉറപ്പ്
ഇ​​​​ടി​​​​ക്കൂ​​​​ട്ടി​​​​ൽ മെ​​​​ഡ​​​​ൽ ഉറപ്പ്
Wednesday, August 3, 2022 11:45 PM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: 2022 കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ഇ​​​​ടി​​​​ക്കൂ​​​​ട്ടി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് മെ​​​​ഡ​​​​ൽ കി​​​​ലു​​​​ക്കം. പു​​​​രു​​​​ഷ - വ​​​​നി​​​​താ ബോ​​​​ക്സിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പി​​​​ച്ച​​​​ത്. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 48 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗം ബോ​​​​ക്സിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ നീ​​​​തു ഘ​​​​ൻ​​​​ഘാ​​​​സ് ആ​​​​ണ് സെ​​​​മി​​​​യി​​​​ൽ ആ​​​​ദ്യം പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്.

ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ഉ​​​​ത്ത​​​​ര അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ നി​​​​ക്കോ​​​​ൾ ക്ലൈ​​​​ഡി​​​​യെ കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് 21കാ​​​​രി​​​​യാ​​​​യ നീ​​​​തു​​​​വി​​​​ന്‍റെ സെ​​​​മി പ്ര​​​​വേ​​​​ശം. ര​​​​ണ്ടു ത​​​​വ​​​​ണ യൂ​​​​ത്ത് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ നീ​​​​തു​​​​വി​​​​ന്‍റെ ആ​​​​ദ്യ കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സാ​​​​ണി​​​​ത്. സെ​​​​മി​​​​യി​​​​ൽ കാ​​​​ന​​​​ഡ​​​​യു​​​​ടെ പ്രി​​​​യ​​​​ങ്ക ഡി​​​​ലോ​​​​ണ്‍ ആ​​​​ണ് നീ​​​​തു​​​​വി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി. ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് സെ​​​​മി പോ​​​​രാ​​​​ട്ടം.


പു​​​​രു​​​​ഷ 57 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​സ്സ​​​​മു​​​​ദ്ദീ​​​​ൻ സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പി​​​​ച്ചു. ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ന​​​​മീ​​​​ബി​​​​യ​​​​യു​​​​ടെ ട്രാ​​​​ജി​​​​യാ​​​​ൻ എ​​​​ൻ​​​​ഡെ​​​​വെ​​​​ലൊ​​​​യെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ താ​​​​രം ഇ​​​​ടി​​​​ച്ചി​​​​ട്ട​​​​ത്. 4-1 നാ​​​​യി​​​​രു​​​​ന്നു മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​സ്സ​​​​മു​​​​ദ്ദീ​​​​ന്‍റെ ക്വാ​​​​ർ​​​​ട്ട​​​​ർ ജ​​​​യം.

സെ​​​​മി​​​​യി​​​​ൽ ഘാ​​​​ന​​​​യു​​​​ടെ ജോ​​​​സ​​​​ഫ് കോ​​​​മി​​​​യെ​​​​യാ​​​​ണ് ഹ​​​​സ്സ​​​​മു​​​​ദ്ദീ​​​​ൻ നേ​​​​രി​​​​ടേ​​​​ണ്ട​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് സെ​​​​മി പോ​​​​രാ​​​​ട്ടം. 2018 ഗോ​​​​ൾ​​​​ഡ് കോ​​​​സ്റ്റ് കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വാ​​​​ണ് ഹ​​​​സ്സ​​​​മു​​​​ദ്ദീ​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.