ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് പ്രീക്വാർട്ടറിൽ. നാട്ടുകാരനായ കെക്മനോവിച്ചിനെ മൂന്നാം റൗണ്ടിൽ കീഴടക്കിയാണ് ജോക്കോയുടെ മുന്നേറ്റം. സ്കോർ: 6-0, 6-3, 6-4.
മൂന്നാം സീഡ് സ്പെയിനിന്റെ റഫേൽ നദാൽ മൂന്നാം റൗണ്ടിൽ. നദാൽ ലിത്വാനിയയുടെ റിച്ചാർഡ്സ് ബെറാങ്കിസിനെ തോൽപ്പിച്ചു, 6-4, 6-4, 3-6, 6-3. 13-ാം സീഡ് കാനഡയുടെ ഡെനീസ് ഷാപോവലോവിനെ യുഎസിന്റെ ബ്രണ്ടൻ നാകാഷിക 6-2, 4-6, 6-1, 7-6(8-6)ന് അട്ടിമറിച്ചു.
12-ാം സീഡ് അർജന്റീനയുടെ ഡിയേഗോ ഷ്വാർസ്മാനെ ബ്രിട്ടന്റെ ലിയാം ബ്രോഡി അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി, 6-2, 4-6, 0-6, 7-6(8-6), 6-1. സ്പെയിനിന്റെ റിച്ചാർഡ് ബൗസ്റ്റിറ്റ് അഗ്ട് പിന്മാറിയതിനെത്തുടർന്ന് ഡാനിയൽ ഗാലൻ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഓസ്ട്രേലിയയുട അലക്സ് ഡി മിനോർ 5-7, 7-6(7-0), 6-2, 6-3ന് ബ്രിട്ടന്റെ ജാക് ഡ്രേപ്പറെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ കടന്നു.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ പോളിഷ് താരം ഇഗ ഷ്യാങ്ടെക് 6-4, 4-6, 6-3ന് നെതർലൻഡ്സിന്റെ ലെസ് ലി കെർഖോവിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി. മൂന്നാം സീഡ് ടുണീഷ്യയുടെ ഒണ്‍സ് ജബേർ 6-2, 6-3ന് ഫ്രാൻസിന്റെ ഡയാനെ പാരിയെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്നു.
അഭയാർഥികൾക്കൊപ്പം ആഘോഷം
ലണ്ടൻ: വിംബിൾഡണ്‍ സെന്റർ കോർട്ടിന്റെ നാളെ നടക്കുന്ന 100-ാം വാർഷികാഘോഷത്തിന് പ്രത്യേക ക്ഷണിതാക്കളായി അഭയാർഥികൾ. യുക്രെയ്ൻ, അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിൽനിന്നുള്ള 1500 അഭയാർഥികളെയാണ് സെന്റർ കോർട്ടിന്റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. 1922ൽ നിർമിച്ച സെന്റർ കോർട്ടിലാണ് വിബിംൾഡണിലെ പുരുഷ, വനിതാ ഫൈനലുകൾ അരങ്ങേറുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.