ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചാം ടെ​സ്റ്റ് നാ​ളെ; ഇ​ന്ത്യ​യെ ബും​റ ന​യി​ക്കും
ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചാം ടെ​സ്റ്റ് നാ​ളെ; ഇ​ന്ത്യ​യെ ബും​റ ന​യി​ക്കും
Thursday, June 30, 2022 1:00 AM IST
എ​​​​​ഡ്ജ്ബാ​​​​​സ്റ്റ​​​​​ണ്‍: കോ​​​​​വി​​​​​ഡ് മൂ​​​​​ലം ഇ​​​​​ട​​​​​യ്ക്കു​​​​​വ​​​​​ച്ച് നി​​​​​ർ​​​​​ത്തേ​​​​​ണ്ടി​​​​​വ​​​​​ന്ന ഇ​​​​​ന്ത്യ x ഇം​​​​​ഗ്ല​​​​​ണ്ട് 2021 ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ അ​​​​​ഞ്ചാം മ​​​​​ത്സ​​​​​രം നാ​​​​​ളെ ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കേ വീ​​​​​ണ്ടും കോ​​​​​വി​​​​​ഡ്-19 പ്ര​​​​​ശ്നം. ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലും കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് ആ​​​​​യ​​​​​തോ​​​​​ടെ ടീ​​​​​മി​​​​​ൽ നി​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ വൈ​​​​​സ് ക്യാ​​​​​പ്റ്റ​​​​​നും പേ​​​​​സ് ബൗ​​​​​ള​​​​​റു​​​​​മാ​​​​​യ ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ ന​​​​​യി​​​​​ക്കും. 35 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ ടെ​​​​​സ്റ്റ് ടീ​​​​​മി​​​​​നെ ഒ​​​​​രു പേ​​​​​സ് ബൗ​​​​​ള​​​​​ർ ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. 1987ൽ ​​​​​ക​​​​​പി​​​​​ൽ​​ദേ​​​​​വ് ആ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ൻ ടെ​​​​​സ്റ്റ് ടീ​​​​​മി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​നാ​​​​​യ അ​​​​​വ​​​​​സാ​​​​​ന പേ​​​​​സ് ബൗ​​​​​ള​​​​​ർ. ക​​​​​പി​​​​​ൽ​​ദേ​​​​​വ് ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ ആ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.

1932ൽ ​​​​​ഇ​​​​​ന്ത്യ ടെ​​​​​സ്റ്റ് ക​​​​​ളി​​​​​ക്കാ​​​​​ൻ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തി​​​​​നു​​​​​ശേ​​​​​ഷം ക്യാ​​​​​പ്റ്റ​​​​​നാ​​​​​കു​​​​​ന്ന 36-ാമ​​​​​ത് ക്രി​​​​​ക്ക​​​​​റ്റ​​​​​റാ​​​​​ണ് ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ. 29 ടെ​​​​​സ്റ്റി​​​​​ൽ​​​​​നി​​​​​ന്ന് 123 വി​​​​​ക്ക​​​​​റ്റ് ബും​​​​​റ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ടെ​​​​​സ്റ്റ് ടീ​​​​​മി​​​​​നെ നി​​​​​ല​​​​​വി​​​​​ൽ ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് പേ​​​​​സ് ബൗ​​​​​ള​​​​​ർ പാ​​​​​റ്റ് ക​​​​​മ്മി​​​​​ൻ​​​​​സ് ആ​​​​​ണ്. പേ​​​​​സ് ബൗ​​​​​ൾ ഓ​​​​​ൾ റൗ​​​​​ണ്ട​​​​​റാ​​​​​യ ബെ​​​​​ൻ സ്റ്റോ​​​​​ക്സ് ആ​​​​​ണ് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ നാ​​​​​യ​​​​​ക​​​​​ൻ.


ഇ​​​​​ന്ത്യ x ഇം​​​​​ഗ്ല​​​​​ണ്ട് 2021 പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ അ​​​​​ഞ്ചാം ടെ​​​​​സ്റ്റാ​​​​​ണ് നാ​​​​​ളെ എ​​​​​ഡ്ജ്ബാ​​​​​സ്റ്റ​​​​​ണി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. 2021 ഓ​​​​​ഗ​​​​​സ്റ്റ് - സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ നാ​​​​​ല് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​ത്.

ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ഖ്യ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ര​​​​​വി​​​​​ശാ​​​​​സ്ത്രി അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് കോ​​​​​വി​​​​​ഡ് പി​​​​​ടി​​​​​പെ​​​​​ട്ട​​​​​തോ​​​​​ടെ അ​​​​​ഞ്ചാം മ​​​​​ത്സ​​​​​രം ക​​​​​ളി​​​​​ക്കാ​​​​​തെ ഇ​​​​​ന്ത്യ മ​​​​​ട​​​​​ങ്ങു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഇ​​​​​ന്ത്യ 2-1ന് ​​​​​മു​​​​​ന്നി​​​​​ലാ​​​​​ണ്. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന് എ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര 3-0ന് ​​​​​തൂ​​​​​ത്തു​​​​​വാ​​​​​രി​​​​​യാ​​​​​ണ് ബെ​​​​​ൻ സ്റ്റോ​​​​​ക്സ് ന​​​​​യി​​​​​ക്കു​​​​​ന്ന ഇം​​​​​ഗ്ല​​​​​ണ്ട് എ​​​​​ത്തു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.