സ്‌​കൂ​ളു​ക​ളി​ല്‍ ചെ​സ് പരിശീലനം വേണമെന്ന് വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ്
സ്‌​കൂ​ളു​ക​ളി​ല്‍  ചെ​സ് പരിശീലനം  വേണമെന്ന്  വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ്
Thursday, June 30, 2022 1:00 AM IST
കൊ​​​ച്ചി: സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ചെ​​​സ് പ​​രി​​ശീ​​ല​​നം ന​​​ട​​​പ്പി​​​ലാ​​​ക്ക​​ണ​​മെ​​ന്നും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ ഇ​​​തി​​​നാ​​​യി കേ​​​ന്ദ്രീ​​​കൃ​​​ത ക​​​രി​​​ക്കു​​​ലം വേ​​​ണ​​മെ​​ന്നും മു​​​ന്‍ ലോ​​​ക​​​ചാ​​​മ്പ്യ​​​ന്‍ വി​​​ശ്വ​​​നാ​​​ഥ​​​ന്‍ ആ​​​ന​​​ന്ദ്. ത​​​മി​​​ഴ്‌​​​നാ​​​ട്, ഗു​​​ജ​​​റാ​​​ത്ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ചെ​​​സ് പ​​രി​​ശീ​​ല​​നം നി​​​ല​​​വി​​​ലു​​​ണ്ട്. കേ​​​ന്ദ്രീ​​​കൃ​​​ത ക​​​രി​​​ക്കു​​​ല​​ത്തി​​നാ​​യു​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഒ​​​ളി​​​മ്പ്യാ​​​ഡി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​ര്‍​ഥം ചെ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വി​​​ശ്വ​​​നാ​​​ഥ​​​ന്‍ ആ​​​ന​​​ന്ദ്.


കൊ​​​ച്ചി​​​യി​​​ല്‍ അ​​​ഖി​​​ലേ​​​ന്ത്യാ ചെ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​ദ​​​ര്‍​ശ​​​ന മ​​​ത്സ​​​രം വീ​​​ക്ഷി​​​ച്ച ആ​​​ന​​​ന്ദ് താ​​​ര​​​ങ്ങ​​​ളു​​​മാ​​​യി​​​ സം​​​വ​​​ദി​​​ച്ചു. ഗ്രാ​​​ന്‍​ഡ്മാ​​​സ്റ്റ​​​ര്‍ ജി. ​​​ആ​​​കാ​​​ശ് സം​​​സ്ഥാ​​​ന​​​ത​​​ല ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പു​​​ക​​​ളി​​​ലെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ജേ​​​താ​​​ക്ക​​​ളു​​​മാ​​​യി മ​​​ത്സ​​​രി​​​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഡ​​​ല്‍​ഹി​​​യി​​​ല്‍ വി​​​ശ്വ​​​ന​​​ാഥ​​​ന്‍ ആ​​​ന​​​ന്ദി​​​ന് കൈ​​​മാ​​​റി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ഒ​​​ളി​​​മ്പ്യാ​​​ഡ് ദീ​​​പ​​​ശി​​​ഖ റാ​​​ലി ജൂ​​​ലൈ 13ന് ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. 13ന് ​​​തൃ​​​ശൂ​​​രി​​​ലെ മ​​​രോ​​​ട്ടി​​​ച്ചാ​​​ല്‍ ചെ​​​സ് വി​​​ല്ലേ​​​ജി​​​ലും 14ന് ​​​കോ​​​വ​​​ളം ബീ​​​ച്ചി​​​ലു​​​മാ​​​ണ് ദീ​​​പ​​​ശി​​​ഖാ റാ​​​ലി​​​യെ​​​ത്തു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.