വോളി: ഇ​​​​​ന്ത്യ​​​​​ക്ക് ആ​​​​​ദ്യ തോ​​​​​ൽ​​​​​വി
Wednesday, June 29, 2022 12:03 AM IST
ബാ​​​​​ങ്കോ​​​​​ക്ക്: ഏ​​​​​ഷ്യ​​​​​ൻ വോ​​​​​ളി ച​​​​​ല​​​​​ഞ്ച് ക​​​​​പ്പ് വ​​​​​നി​​​​​താ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നു ജ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​ക്കു തോ​​​​​ൽ​​​​​വി.

ഹോ​​​​​ങ്കോം​​​​​ഗ്- ചൈ​​​​​ന​​​​​യോ​​​​​ട് ര​​​​​ണ്ട് സെ​​​​​റ്റി​​​​​നു മു​​​​​ന്നി​​​​​ൽ നി​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​ത​​​​​ക​​​​​ൾ തോ​​​​​ൽ​​​​​വി വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ത്. ഈ ​​​​​തോ​​​​​ൽ​​​​​വി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ കി​​​​​രീ​​​​​ട മോ​​​​​ഹ​​​​​ത്തി​​​​​ന് തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി. സ്കോ​​​​​ർ: 25-12, 25-18, 13-25, 19-25, 6-15. സിം​​​​​ഗി​​​​​ൾ റൗ​​​​​ണ്ട് റോ​​​​​ബി​​​​​ൻ രീ​​​​​തി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡ് കി​​​​​രീ​​​​​ട​​​​​ത്തി​​​​​ലേ​​​​​ക്ക് അ​​​​​ടു​​​​​ത്തു. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​വ​​​​​സാ​​ന​​​ മ​​​​​ത്സ​​​​​രം താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.