വോ​​​​​ളി: ഇ​​​​​ന്ത്യ​​​​​ക്കു ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം
വോ​​​​​ളി: ഇ​​​​​ന്ത്യ​​​​​ക്കു ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം
Friday, June 24, 2022 11:47 PM IST
ബാ​​​​​ങ്കോ​​​​​ക്ക്: താ​​​​​യ്‌​​​ല​​​​​ൻ​​​​​ഡി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത് ഏ​​​​​ഷ്യ​​​​​ൻ വോ​​​​​ളി​​​​​ബോ​​​​​ൾ കോ​​​​​ണ്‍​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ വ​​​​​നി​​​​​താ ച​​​​​ല​​​​​ഞ്ച് ക​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കു വി​​​​​ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം.

സിം​​​​​ഗി​​​​​ൾ റൗ​​​​​ണ്ട് റോ​​​​​ബി​​​​​ൻ രീ​​​​​തി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ലെ ആ​​​​​ദ്യ​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ 25-16, 25-19, 25-8ന് ​​​​​സിം​​​​​ഗ​​​​​പ്പു​​​​​രി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്തു. മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം എ​​​​​ൻ.​​​​​എ​​​​​സ്. ശ​​​​​ര​​​​​ണ്യ​​​​​യു​​​​​ടെ​​​​​യും ക്യാ​​​​​പ്റ്റ​​​​​ൻ നി​​​​​ർ​​​​​മ​​​​​ലി​​​​​ന്‍റെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ആ​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​ളി​​​​​ച്ച ഇ​​​​​ന്ത്യ ആ​​​​​ദ്യ സെ​​​​​റ്റി​​​​​ൽ 12-9ന്‍റെ ലീ​​​​​ഡ് നേ​​​​​ടി.

തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ച സിം​​​​​ഗ​​​​​പ്പു​​​​​ർ 12-14ന് ​​​​​അ​​​​​ടു​​​​​ത്തെ​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ കെ.​​​​​പി. അ​​​​​നു​​​​​ശ്രീ, എ​​​​​സ്. സൂ​​​​​ര്യ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ ത​​​​​ക​​​​​ർ​​​​​പ്പ​​​​​ൻ പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ 25-16ന് ​​​​​സെ​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ര​​​​​ണ്ടാം സെ​​​​​റ്റി​​​​​ലും സിം​​​​​ഗ​​​​​പ്പു​​​​​ർ പൊ​​​​​രു​​​​​തി നോ​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും 25-19ന് ​​​​​ഇ​​​​​ന്ത്യ ഫി​​​​​നി​​​​​ഷ് ചെ​​​​​യ്തു. മൂ​​​​​ന്നാം സെ​​​​​റ്റ് ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യി ഇ​​​​​ന്ത്യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​ലേ​​​​​ഷ്യ 23-25, 21-25, 25-16, 25-16, 25-11ന് ​​​​​ഉ​​​​​സ്ബ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രേ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വ് ജ​​​​​യം ആ​​​​​ഘോ​​​​​ഷി​​​​​ച്ചു. ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ താ​​​​​യ്‌​​ല​​​​​ൻ​​​​​ഡ് 25-19, 25-23, 25-11ന് ​​​​​ഹോ​​​​​ങ്കോം​​​​​ഗി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ ഉ​​​​​സ്ബ​​​​​ക്കി​​​​​സ്ഥാ​​​​​നെ നേ​​​​​രി​​​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.